ബെര്‍ലിന്‍: അവസാന പത്ത് മിനിറ്റില്‍ പരക്കാരന്‍ സ്റ്റെഫാന്‍ ഇല്ശങ്കര് നേടിയ ഇരട്ട ഗോളില്‍ എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിന് വിജയം. ബുന്ദസ്ലിഗയില് അവര്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക്് വെര്‍ഡര്‍ ബ്രമനെ പരാജയപ്പെടുത്തി.
രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. 81,90 മിനിറ്റുകളിലാണ് ഇല്ശങ്കര് ഗോളടിച്ചത്. ആന്ദ്രെ സില്‍വ ഒരു ഗോള്‍ നേടി. കഴിഞ്ഞ നാലു മത്സരങ്ങളില്‍ മൂന്നിലും ഗോള്‍ അടിച്ച ആന്ദ്രെ സില്‍വ അറുപത്തിയൊന്നാം മിനിറ്റില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ മുന്നിലെത്തിച്ചു. കളി അവസാനിക്കാന്‍ പത്ത് മിനിറ്റുള്ളപ്പോഴാണ് മറ്റ്് രണ്ട് ഗോളുകള്‍ പിറന്നത്. പകരക്കാരനായി ഇറങ്ങിയ ഇല്ശങ്കറാണ് ബ്രമന്റെ വല കുലുക്കിയത്.
ഈ വിജയത്തോടെ ഇരുപത്തിയൊമ്പത് മത്സരങ്ങളില്‍ മുപ്പത്തിയഞ്ച് പോയിന്റുമായി ഫ്രാങ്ക്ഫര്‍ട്ട്് പതിനൊന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം ബ്രമന് പതിനേഴാം സ്ഥാനത്താണ്. അവര്ക്ക്് ഇരുപത്തിയൊമ്പത് മത്സരങ്ങളില്‍ ഇരുപത്തിയഞ്ച് പോയിന്റാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: