കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധയേറ്റ് ചികിൽസയിലായിരുന്ന ഒരാൾ അടക്കം രണ്ട് മലയാളികൾ മരണമടഞ്ഞു. അടൂർ ഏഴം കുളം എടുമൺ ഇടത്തറ പള്ളിക്കൽ തെക്കേതിൽ ജോർജ്ജ് (51) ആണു കൊറോണ ചികിൽസയിലായിരിക്കെ മരണമടഞ്ഞത്. അൽ ഘാനിം ഇന്റർ നാഷനൽ കമ്പനിയിൽ ടെക്നിഷ്യൻ ആയി ജോലി ചെയ്ത് വരികയായിരുന്നു.
ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി ജോസഫ് മത്തായി (50) ആണ് ജഹ്റ ആശുപത്രിയിൽ മരണമടഞ്ഞത്. ദോഹ പവർ പ്ലാൻറിൽ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. കുവൈറ്റിൽ രോഗമുക്തരായവരുടെ ആകെ എണ്ണം കോറോണ ബാധിച്ചവരേക്കാൾ അമ്പത് ശതമാനത്തിന് മുകളിലെത്തി. ഇത് കുവൈത്തിനെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്.
പുതുതായി 710 പേർക്ക് കൊറോണ ബാധിച്ചപ്പോൾ രോഗം ഭേതമായത് 1469 പേർക്കാണ്. കുവൈത്തിൽ ഇതുവരെ 29,359 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ രോഗമുക്തി നേടിയവർ 15,750 പേരാണ്. നാലുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 230 ആയി വർദ്ധിച്ചു. 13,379 പേർ നിലവിൽ ചിക്തസയിൽ കഴിയുന്നുണ്ട്. ഇവരിൽ 191 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: