ന്യൂദല്‍ഹി: ഇന്ത്യയിലേക്കു നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി മന്ത്രാലയ സെക്രട്ടറിമാരുടെ ഉന്നതാധികാരസമിതിയും പദ്ധതിവികസന സെല്ലും രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. ഈ പുതിയ സംവിധാനം 2025 ഓടെ ഇന്ത്യയെ 5 ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ സമ്പദ്ഘടനയാക്കുന്നതിനുള്ള ലക്ഷ്യത്തെ ദൃഢീകരിക്കും.
മുഖ്യമായും സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരുന്നതിനായി ആഭ്യന്തര നിക്ഷേപകരെയും ഒപ്പം നേരിട്ടുള്ള വിദേശ നിക്ഷേപത്തേയൂം ശക്തമായി പിന്തുണയ്ക്കുന്നതിനുള്ള നിക്ഷേപസൗഹൃദ പരിസ്ഥിതിയുണ്ടാക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യമാണ് ഇന്ത്യയുടേത്.
കോവിഡ്19 മഹാമാരിക്കിടയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ ഒഴുക്കിനുള്ള സാദ്ധ്യതകളെ ആകര്‍ഷിക്കുന്നതിന്, പ്രത്യേകിച്ചും അപകടം ലഘൂകരിക്കുന്നതിന്, പുതിയ ഭൂപ്രദേശങ്ങളില്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ വൈവിദ്ധ്യവല്‍ക്കരിക്കുന്ന വലിയ കമ്പനികളുടെ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനുള്ള അവസരം ഇന്ത്യക്കുണ്ട്. ഉല്പ്പാദനനിരകള്ക്കങ്ങോളമിങ്ങോളമുള്ള ഉല്‍പ്പാദനം ശക്തിപ്പെടുത്തുന്നത് യു.എസ്., ഇ.യു., ചൈന തുടങ്ങിയ വലിയ വിപണികള്‍ ആകര്‍ഷിക്കുന്നതിന് സഹായിക്കും. ആഗോള സാമ്പത്തിക സാഹചര്യത്തിലെ അവസരങ്ങളിലെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ഇന്ത്യയെ ആഗോള മൂല്യ ശൃംഖലയിലെ മൂന് നിരക്കാരിലേക്ക് ഉയര്‍ത്തും.സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരുന്നതിനും വിവിധ മേഖലകളില്‍ വലിയതോതില്‍ പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്ശേഷിയുണ്ടാക്കുന്നതിനും സഹായകമാകും
വിവിധ വകുപ്പുകളും മന്ത്രാലയങ്ങളും തമ്മില്‍ കൂട്ടായ പ്രവര്‍ത്തനം കൊണ്ടുവരികയും സമയബന്ധിതമായ അനുമതികള്‍ ഉറപ്പാക്കുകയും ചെയ്യുക,.ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നത് വര്‍ദ്ധിപ്പിക്കുകയും ആഗോള നിക്ഷേപകര്‍ക്ക് നിക്ഷേപ സഹായവും സൗകര്യവും ലഭ്യമാക്കുകയും ചെയ്യുക,.മുന്തിയ നിക്ഷേപകരില്‍ നിന്നും ലക്ഷ്യാധിഷ്ഠിത രീതിയിലുള്ള നിക്ഷേപത്തിന് സൗകര്യമൊരുക്കുകയും പൊതുവായ നിക്ഷേപക പരിസ്ഥിതിയില്‍ നയസ്ഥിരതയും പൊരുത്തവും ഉപയോക്താവിന് ഉറപ്പാക്കുകയും ചെയ്യുക.,യഥാര്‍ത്ഥ നിക്ഷേപം എന്നതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവയ്ക്കുന്ന നിക്ഷേപങ്ങള്‍ വിലയിരുത്തുക. എന്നിവയാണ് ഉന്നതാധികാരസമിതി ലക്ഷ്യമിടുന്നത്്
.കേന്ദ്രസംസ്ഥാന ഗവണ്മെന്റുകളുമായി സഹകരിച്ചുകൊണ്ട് നിക്ഷേപസാദ്ധ്യമായ പദ്ധതികള്‍ വികസിപ്പിക്കുന്നതിനും അതിലൂടെ ഇന്ത്യയിലെ നിക്ഷേപ പദ്ധതികള്‍ വര്‍ദ്ധിപ്പിച്ച് അതിനനുസരിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ‘പദ്ധതി വികസന സെല്‍.എല്ലാ അനുമതികളോടെയും അനുവദിക്കുന്നതിനുള്ള ഭൂമിലഭ്യതയും നിക്ഷേപകര്‍ക്ക് സ്വീകരിക്കുന്നതിന് /നിക്ഷേപിക്കുന്നതിന് പൂര്‍ണ്ണമായ വിശദമായ പദ്ധതി രേഖയും സഹിതം പദ്ധതികള്‍ സൃഷ്ടിക്കുക.നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും അന്തിമമാക്കുന്നതിനും വേണ്ട പ്രശ്നങ്ങളും പരിഹാരങ്ങളും കണ്ടെത്തുകയും ഉന്നതാധികാരസമിതിക്ക് മുന്നില്‍ അവതരിപ്പിക്കുക.എന്നിവയാണ് പദ്ധതി വികസന സെല്ലിന്റെ കടമ
പുതിയ തീരുമാനം ഇന്ത്യയെ കൂടുതല്‍ നിക്ഷേപ സൗഹൃദ ലക്ഷ്യസ്ഥാനമാക്കുകയും പ്രധാനമന്ത്രി രൂപകല്‍പ്പനചെയ്ത ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിന് പ്രോത്സാഹനം നല്‍കുകയും രാജ്യത്തേക്കുള്ള നിക്ഷേപ ഒഴുക്ക് കൂടുതല്‍ ലളിതമാക്കുകയും ചെയ്യും. ഇത് സമ്പദ്ഘടനയ്ക്ക് ഊര്‍ജ്ജം പകരുകയും വിവിധ മേഖലകളില്‍ വലിയതോതില്‍ നേരിട്ടും ഇല്ലാതെയുമുള്ള തൊഴില്‍ സാദ്ധ്യതകളുണ്ടാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: