ന്യൂദല്‍ഹി: കോവിഡ് എന്ന മഹാമാരിയോട് പോരാടാന്‍ ലോകത്തിന് ഇന്ത്യയുടെ നേതൃത്വം അനിവാര്യമാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഇന്ത്യയിലെത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആലിംഗനം ഏറ്റുവാങ്ങാനും ഏറെ ആഗ്രഹിച്ചിരുന്നു. ഒപ്പം, ഇന്ത്യന്‍ സ്റ്റൈല്‍ സമോസകള്‍ അങ്ങ് എനിക്ക് തരുമെന്നും ഉറപ്പായിരുന്നെന്നും ഇരുരാജ്യങ്ങളും തമ്മില്‍ ആദ്യമായി നടത്തിയ വിര്‍ച്വല്‍ ഉച്ചകോടിയില്‍ സ്കോട്ട് പറഞ്ഞു.
രാജ്യവും ലോകവും പ്രതിസന്ധികാലത്തു കൂടി കടന്നു പോയപ്പോള്‍ മോദി എന്ന നേതാവിന്റെ നേതൃപാടവവും പോസിറ്റീവ് ചിന്താഗതികളും ഏറെ ഊര്‍ജം പകര്‍ന്നവയാണ്. കൂടാതെ, ലോകാരോഗ്യസംഘനയുടെ ഏക്സിക്യൂട്ടിവ് കമ്മിറ്റി അധ്യക്ഷപദത്ത് ഇന്ത്യ എത്തിയതോടെ ആരോഗ്യരംഗത്ത് ലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരാന് കാണാന്‍ വേഗം സാധിക്കുമെന്നും സ്കോട്ട്.
ഇന്ത്യ- ഓസ്ട്രേലിയ ആദ്യ വിര്‍ച്വല്‍ ഉഭയകക്ഷി ഉച്ചകോടി ഇന്ന് രാവിലെ പതിനൊന്നിനാണ് തുടക്കമയായത്. ”പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ ആദ്യമായാണ് പങ്കെടുക്കുന്നത്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇതുവഴി ശക്തിപ്പെടുത്താനാവും” കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ടിന് ഇന്ത്യയിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമ്മേളനം വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. സൈനിക സംവിധാനങ്ങള്‍ പരസ്പരം പങ്കിടുന്നത് ഉള്‍പ്പെടെ നിരവധി കരാറുകള്‍ ഉച്ചകോടിയില്‍ ഒപ്പുവെക്കും. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നുവരുന്ന ബന്ധത്തിന്റെ പ്രവര്‍ത്തന ചട്ടക്കൂട് എങ്ങനെയായിരിക്കണമെന്ന് ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. കൊവിഡാനന്തര കാലത്ത് ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്നും തുടര്‍നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യും. ഒപ്പുവച്ച കരാറുകളുടെ എണ്ണമല്ല, പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്നാണ് ഇരുരാജ്യങ്ങളും വിശ്വസിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ബാരി ഓ ഫാരെല്‍ ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: