ന്യൂദല്‍ഹി; കൊല്‍ക്കത്ത തുറമുഖത്തെ, ശ്യാമപ്രസാദ് മുഖര്‍ജി തുറമുഖം എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.
പ്രഗത്ഭനായ നിയമജ്ഞന്‍, പണ്ഡിതന്‍, ചിന്തകന്‍, ജനസമ്മതനായ നേതാവ് എന്നിങ്ങനെ വിവിധ മേഖലകളിലെ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേട്ടങ്ങള്‍ പരിഗണിച്ച്, കൊല്‍ക്കത്ത തുറമുഖത്തിന് അദ്ദേഹത്തിന്റെ പേരുനല്‍കുന്നതിനുള്ള പ്രമേയം ഈ വര്ഷം ഫെബ്രുവരി 25നു ചേര്‍ന്ന പോര്‍ട്ട് ട്രസ്റ്റിമാരുടെ ബോര്‍ഡ് പാസാക്കിയിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ തുറമുഖമായിരുന്നു ഇത്
ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക പ്രസിഡന്റ് ശ്യാമപ്രസാദ് മുഖര്‍ജി തികഞ്ഞ രാജ്യസ്‌നേഹിയും മികച്ച വാഗ്മിയും പാര്‍ലമെന്റേറിയനുമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വ്യവസായ പൊതുവിതരണ മന്ത്രിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക