മേപ്പയ്യൂര്‍: മഴക്കാലമായതോടെ പുലപ്രകുന്ന് സാംബവ കോളനി നിവാസികളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമായി. സര്‍ക്കാര്‍ അനുവദിച്ച ഭവനപദ്ധതിയുടെ പ്രവൃത്തി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. പ്ലാസ്റ്റിക് ഷീറ്റുകള്‍ മേഞ്ഞ ടെന്റുകളിലാണ് ഇവര്‍ ജീവിക്കുന്നത്.
കാറ്റിലും മഴയിലും ഈ കുടിലുകള്‍ തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. നിലവില്‍ പതിനൊന്നുകുടുംബങ്ങളാണ് ഈ കോളനിയില്‍ താമസിക്കുന്നത്. വിവിധ കുടുംബങ്ങളിലായി ഒമ്പത് വിദ്യാര്‍ത്ഥികള്‍ കോളനിയിലുണ്ട്. ഓണ്‍ലൈനായി ക്ലാസുകളില്‍ പങ്കുചേരാനുള്ള അടിസ്ഥാനസൗകര്യങ്ങളായ വൈദ്യുതി, ടിവി, കേബിള്‍കണക്ഷന്‍ എന്നിവയൊന്നുമില്ല.
കാലവര്‍ഷദുരിതം മുന്‍നിര്‍ത്തി മുഴുവന്‍ കോളനി നിവാസികളേയും സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മറ്റിപാര്പ്പിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോളനി നിവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: