കട്ടപ്പന: നത്തുകല്ലിന് സമീപത്തെ കൈത്തോട്ടിലേക്ക് സമീപത്തെ വീടുകളില്‍നിന്നുമുള്ള മലിനജലം ഒഴുക്കിവിടുന്നതായി പരാതി. മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നതുമൂലം പകര്‍ച്ചവ്യാധി രോഗങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകാന്‍ സാധ്യത ഉള്ളതായാണ് പ്രദേശവാസികള്‍ പരാതിപ്പെടുന്നത്.
കട്ടപ്പന നഗരസഭാ അധികൃതര്‍ക്ക് ഇതുമായി ബന്ധപെട്ടു പരാതികള്‍ നല്‍കിയിട്ടും തുടര്‍ നടപടി ഉണ്ടായില്ല എന്നും ഇവര്‍ പറയുന്നു. വീടുകളിലെ ബാത്റൂമുകളില്‍ നിന്നും അടുക്കളയില്‍ നിന്നുമുള്ള മലിനജലമാണ് ഹോസ് വഴി വീടിന് പിന്‍വശത്തുള്ള കൈത്തോട്ടിലേക്കു ഒഴുക്കുന്നത്. നിലവില്‍ ഈ തോട്ടിലൂടെ വെള്ളം ഒഴുക്കില്ല ഇതിനാല്‍ ഈ മലിനജലം ഇവിടെ തന്നെ കെട്ടിക്കിടക്കുകയാണ് മഴക്കാലം ആരംഭിച്ച വേളയില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകും ഈ വേളയില്‍ തോട്ടില്‍ നീരൊഴുക്ക് ശക്തമാകുകയും ചെയ്യും. അപ്പോള്‍ ഈ മലിനജലവും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റ് അവശിഷ്ടങ്ങളും ഒഴുകി ഇരട്ടയാര്‍ ഡാമിലേക്കാണ് പതിക്കും.
സെപ്റ്റിക് ടാങ്കിലില്നിന്നുമുള്ള മലിനജലം കെട്ടിനിടയിലൂടെ ഒലിച്ചിറങ്ങി തോട്ടിലേക്ക് വീഴുന്നുെണ്ടന്നും സമീപവാസികള്‍ പറയുന്നു. ഇപ്പോള്‍ മലിനജലം ഇവിടെ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. കൂടാതെ ഈ മലിനജലത്തില്‍നിന്ന് കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ സാധ്യത ഏറെയാണെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: