കട്ടപ്പന: റോഡുവക്കില്‍ ഭീഷണിയായി നില്ക്കുന്ന തണല്‍ മരം മുറിച്ചുനീക്കുവാന്‍ നടപടിയില്ല. കല്ലാര്‍കുട്ടി- മൈലാടുംപാറ റോഡില്‍ കമ്പിളികണ്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമാണ് യാത്രക്കാര്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയായി തണല്‍മരം നില്‍ക്കുന്നത്. മരം മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടു. പ്രദേശവാസികള്‍ കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും മെല്ലെപ്പോക്ക് നടപടിയാണ് പഞ്ചായത്തു അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നതെന്നു നാട്ടുകാര്‍ ആരോപിച്ചു .
ദിനംപ്രതി ആയിരകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ നില്ക്കുന്ന തണല്‍ മരം യാത്രക്കാര്‍ക്കും ഒപ്പം പ്രദേശവാസികള്‍ക്കും ഭീഷണിയാണ്. സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്ന് നില്ക്കുന്ന മരത്തിന്റെ വേരുകള്‍ വീടിന്റെ തറ ഇളക്കിയ അവസ്ഥയിലാണ്.
കാലവര്‍ഷത്തില്‍ മരം കടപുഴകിയാല്‍ ഈ വീടും, റോഡിന് താഴെ വശത്തുള്ള മറ്റൊരു വീടും പൂര്‍ണമായും തകരാം. മാത്രവുമല്ല നിരവധി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ പോകുന്നതിനായി ബസ് കാത്ത് നില്ക്കുന്നതും ഈ മരത്തിനോട് ചേര്‍ന്നാണ്.
മരം അപകട ഭീഷണി ആയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഗ്രാമപഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും നാളിതുവരെയായും മരം മുറിച്ചുമാറ്റുന്നതിന് നടപടിയുണ്ടായിട്ടില്ല. അപകടഭീഷണിയില്‍ നില്ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുവാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ് ഉണ്ടെങ്കില്‍ കൂടിയും പഞ്ചായത്ത് ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ല എന്ന പരാതിയാണ് പ്രദേശവാസികള്‍ക്കുള്ളത്. മരം മുറിച്ചുമാറ്റുവാന്‍ ആവശ്യപ്പെട്ടു പ്രദേശവാസികള്‍ ഏഴു മാസങ്ങള്‍ക്കു മുന്‍പ് പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: