തിരുവില്വാമല: തിരുവില്വാമലയില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ പമ്പ് ഹൗസ് കെട്ടിടം സംരക്ഷിക്കാന്‍ ആളില്ലാതെ കാട്കയറി നശിക്കുന്നു.
പമ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് പോലും കയറിച്ചെല്ലാനാകാത്തവിധം കാടുകയറിയിരിക്കുകയാണിവിടം. മോട്ടോര്‍ഷെഡിലാണ് അവരുടെ വിശ്രമം. പാമ്പാടി തിരുവില്വാമല മലവട്ടം പ്രദേശങ്ങളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസിലെ ജീവനക്കാരുടെ വിശ്രമ കേന്ദ്രമായ ഈ കെട്ടിടം നവീകരിച്ച് നല്‍കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്.
പഞ്ചായത്ത് ഭരണ സമിതി നിയമിച്ചിരുന്ന താല്‍ക്കാലിക ജീവനക്കാരായിരുന്നു ജോലികള്‍ നോക്കിയിരുന്നത്. താല്കാലിക ജീവനക്കാര്‍ പ്രദേശവാസികളായതിനാല്‍ അവര്‍ ഈ വിശ്രമ കേന്ദ്രം ഉപയോഗിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് യഥാക്രമം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതെ കെട്ടിടം നശിക്കുകയായിരുന്നു. ജീവനക്കാരുടെ വിശ്രമകേന്ദ്രമായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം നടത്തണമെന്നാണ് ജോലിക്കാരുടെ അവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: