പിറവം: നാട്ടുകാര്‍ക്ക് ഭീഷണിയായ പാറമട നടത്തിപ്പിന് പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയിട്ടില്ലെന്ന് പ്രസിഡന്റ് ശോഭ ഏലിയാസ് പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് പാറ പൊട്ടിക്കാന്‍ അനുമതി നേടിയിരിക്കുന്നത്. സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാണ് ഈ പാറമട.
റവന്യൂ അധികൃതര്‍ നേരത്തെ പാറ ഖനനം നിരോധിച്ചിരുന്നതാണ്. രണ്ട് വര്‍ഷം മുമ്പ് പാറ ഇടിഞ്ഞ് വീണ് ഒരു സ്ത്രീ തൊഴിലാളി മരിച്ചിരുന്നു. 150 അടിയോളം താഴ്‌ച്ചയിലാണ് പാറമട. യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വന്‍ സ്‌ഫോടക വസ്തു ഉപയോഗിച്ച് ഇവിടെ പാറഖനനം നടക്കുന്നത്. ഖനനം നിരോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നാട്ടുകാര്‍ സമരം നടത്തിയിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകളെക്കുറിച്ച് അന്വേഷിക്കണമെന്ന് അനൂപ് ജേക്കബ് എംഎല്‍എ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: