ഇരിട്ടി : കൊറോണാ വൈറസ് വ്യാപനത്തിന്റെ ഭാഗമായ നിബന്ധനകൾ നിലനിൽക്കേ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായ നെയ്യാട്ടം അക്കരെ ക്ഷേത്രത്തിലെ സ്വയംഭൂവിൽ നടന്നു. നിബന്ധനകൾ പാലിച്ച് അഞ്ചുപേർ മാത്രം പങ്കെടുക്കുന്ന നെയ്യമൃത് സംഘങ്ങളായാണ് ചടങ്ങിനെത്തിയത്.
നാലാൾ ഉൾപ്പെടുന്ന വല്ലിപ്പാലൻ കുറുപ്പും സംഘവും തമ്മെങ്ങാടൻ നമ്പ്യാരും സംഘവും തൃക്കപാലം മഠത്തിൽ നിന്നുമുള്ള രണ്ട് പേരുമാണ് നെയ്യാട്ടത്തിൽ പങ്കെടുത്തത്. ഉത്സവത്തിന് തുടക്കം കുറയ്‌ക്കുന്നതിന്റെ പ്രധാന ചടങ്ങായ വയനാട്ടിൽ നിന്നുമുള്ള മുതിരേരി വാൾ സന്ധ്യയോടെ ഇക്കരെ സന്നിധിയിൽ എഴുന്നള്ളിച്ചെത്തിച്ചു.
മൂഴിയോട്ടില്ലത്തെ സുരേഷ് നമ്പൂതിരിയാണ് വാൾ എഴുന്നള്ളിച്ചെത്തിച്ചത്. തുടർന്ന് അൽപ്പസമയത്തിനകം സന്നിധാനത്ത് ചോതി വിലക്ക് തെളിഞ്ഞു. അർദ്ധ രാത്രിയോടെയാണ് നെയ്യാട്ടം നടന്നത്. ഇന്ന് രാത്രി മണത്തണ കരിമ്പന ഗോപുരത്തിൽ നിന്നും ഭണ്ടാരം എഴുന്നള്ളത്ത് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: