ഭോപ്പാല്‍ : സമൂഹ മാധ്യമം വഴി സീതാ ദേവിയെ അപമാനിക്കുന്ന വിധത്തില്‍ പോസ്റ്റുകള്‍ നല്‍കിയത് ചോദ്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെ മുസ്ലിം സമൂഹം തല്ലിക്കൊന്നു. മധ്യപ്രദേശിലെ ഖന്ദ്വയിലാണ് സംഭവം നടക്കുന്നത്. 28കാരനായ സ്വയംസേവക് രാജേഷ് ഫൂല്മാലിയാണ് മരിച്ചത്.
അതേസമയം മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പ്രദേശത്ത് രണ്ട് സമുദായങ്ങള്‍ തമ്മില്‍ നേരത്തെ വാഗ്വാദങ്ങള്‍ നിലനിന്നിരുന്നു. സമൂഹ മാധ്യമങ്ങളിലെ വിവാദ പോസ്റ്റില്‍ പ്രതികരിക്കുകയും പരാതി നല്‍കുകയും ചെയ്തതോടെ രാജേഷിനെ സംഘം ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞമാസം 18നാണ് സംഭവം നടക്കുന്നത്. ആക്രമണത്തെ തുടര്‍ന്ന് തലയില്‍ ഗുരുതരമായി പരിക്കേറ്റ് രാജേഷ് ഫൂല്‍മാലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാഴ്ചക്ക് ശേഷം മരണമടയുകയായിരുന്നു. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ സഹോദരി ഷീല ഫൂല്മാലിക്കും ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ഇപ്പോള്‍ ഖന്ദ്വയിലെ തന്നെ ആശുപത്രിയില്‍ ചികിത്സയിലാണ്. മെയ് 31നാണ് രാജേഷ് ഫൂല്‍മാലി മരണത്തിനു കീഴടങ്ങിയത്. മൃതദേഹം തിങ്കളാഴ്ച സംസ്കരിച്ചു.
ഫേസ്ബുക്കിലൂടെ സീതാദേവിയെ അപമാനിച്ച് പോസ്റ്റിട്ട സംഭവത്തില്‍ രാജേഷ് ഫൂല്‍മാലി രാംനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് സംഭവത്തില്‍ ആദ്യം കേസെടുത്തിരുന്നില്ല. പിന്നീട് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് അഞ്ചോളം മുസ്ലിം യുവാക്കള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
പരാതി നല്കി വീട്ടില്‍ തിരിച്ചെത്തിയ രാജേഷിമെതിരെ മുസ്ലിം യുവാക്കള്‍ വധ ഭീഷണി മുഴക്കിയതായി സഹോദരന് മനോജ് ഫൂല്‍മാലി പറഞ്ഞു. മുസ്ലിം യുവാക്കളുടെ ആക്രമണത്തില്‍ മനോജും പരിക്കേറ്റ് ചികിത്സയിലായിരുന്നു.
അതേസമയം പ്രദേശ വാസിയയായ മറ്റൊരു യുവാവിനേയും പോലീസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. ആടിനെ മേയാന്‍ വിടുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം സമൂദായവുമായി തര്‍ക്കം നിലനിന്നുരുന്നതായാണ് ആരോപണം. പോലീസ് ഈ കേസ് മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും രാജേഷിന് ഈ വഴക്കുമായി ബന്ധമുണ്ടെന്നാണ് പോലീസ് ഇപ്പോള്‍ ആരോപിക്കുന്നത്.
രാജേഷിന്റെ മരണത്തില്‍ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് പ്രദേശ വാസികള്‍ ആവശ്യപ്പെട്ടു. രാജേഷിന്റെ മരണത്തോടെ ഇയാളുടെ ഭാര്യയും 15 മാസം മാത്രം പ്രായമുള്ള കുട്ടിയും ആശ്രയമില്ലാതായിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
കേസുമായി 20 പേരോളം ആളുകള്‍ക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 19 പേര് അറസ്റ്റിലായി കഴിഞ്ഞു. കുറ്റവാളികള്‍ക്കെതിരെ പോലീസ് കര്‍ശ്ശന നടപടിയാണ് കൈക്കൊള്ളുന്നതെന്നും രാംനഗര്‍ പോലീസ് അറിയി്ച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: