കൊച്ചി : സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയ ഫണ്ട് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് പുതിയ കസ് രജിസ്റ്റര്‍ ചെയ്തു. എറണാകുളം അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ പരാതിയിലാണ് ഈ നടപടി. 2018ലെ പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് 73 ലക്ഷം കാണാനില്ലെന്നതാണ് പരാതി.
കളക്ട്രേറ്റ് ജീവനക്കാരന്റെ നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 27 ലക്ഷം തട്ടിയെടുത്തതായാണ് ആദ്യം കണ്ടെത്തിയത്. തൃക്കാക്കരയിലെ പ്രാദേശിക സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് തട്ടിപ്പ് നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എഴുപത്തി മൂന്ന് ലക്ഷത്തി പതിമൂവായിരത്തി നൂറ് രൂപയുടെ കുറവാണ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് എഡിഎം ക്രൈം ബ്രാഞ്ചിന് രണ്ടാമത്തെ പരാതി നല്‍കിയത്. ഈ പണം നേരത്തെ തട്ടിപ്പിന് അറസ്റ്റിലായവര്‍ തന്നെ തിരിമറി നടത്തിയതാകാമെന്നാണ് ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോര്‍ട്ട്. അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കളക്ട്രേറ്റ് വഴി സംഭാവനയായി ലഭിച്ച തുകയും മറ്റ് വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥര്‍ അറിഞ്ഞിട്ടില്ല. വ്യാജ രസീത് നല്‍കിയാണ് ഇവ കൈപ്പറ്റിയിട്ടുള്ളത്. ഈ വവിരങ്ങളും എഡിഎം ക്രൈം ബ്രാഞ്ചിന് കൈമാറി.
പണാപഹരണം, വിശ്വാസ വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ഉള്‍പ്പെടെ അഞ്ചോളം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പ്രളയ ഫണ്ട് തട്ടിപ്പിലെ ഒന്നാം പ്രതിയായ കളക്ട്രേറ്റ് ജീവനക്കാരന് വിഷ്ണു പ്രസാദ് പണം തട്ടാന്‍ വേണ്ടി ഉണ്ടാക്കിയ 287 വ്യാജ രസീതുകള്‍ കളക്ട്രേറ്റില്‍ ക്രൈം ബ്രാഞ്ച് സഹായത്തോടെ നടന്ന പരിശോധനയില്‍ കണ്ടെടുത്തിരുന്നു.
തൃക്കാക്കരയിലെ സിപിഎം നേതാക്കള്‍ കേസില്‍ പ്രതികളാണ്. തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന അന്‍വര്‍, ഭാര്യ ഖൗറത്ത്, എന്‍.എന്‍. നിതിന്‍, നിതിന്റെ ഭാര്യ ഷിന്റു എന്നിവര്‍ കേസില്‍ പ്രധാന പ്രതികളാണ്. സിപിഎം നിയന്ത്രിക്കുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡംഗം വരെ കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. 73 ലക്ഷം രൂപയുടെ പുതിയ കേസില്‍ ഈ പ്രതികളുടെ പങ്ക് സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് നിലവില്‍ അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: