മുംബൈ: നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് മഹാരാഷ്‌ട്ര, ഗുജറാത്ത് തീരത്ത് ആഞ്ഞടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 120 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശും. ഉച്ചയോടെ മഹാരാഷ്‌ട്രയിലെ റായിഗഢ് ജില്ലയിലെ അലിബാഗിനുസമീപം കരയില്‍ത്തൊടുന്ന ചുഴലി മുംബൈ നഗരത്തില്‍ ആഞ്ഞടിക്കും.
ഉം പുൻ ചുഴലിക്കാറ്റിന് പിന്നാലെ നിസർഗയും വലിയ നാശം വിതക്കാൻ സാധ്യത. കൊറോണയിൽ ഏറെ പ്രതിസന്ധിയിലായ മുംബൈക്ക് ഇത് വലിയ തലവേദനയാകും ഉണ്ടാക്കുക. മഴക്കും കാറ്റിനുമൊപ്പം കടൽ കരകയറുന്നതായി റിപ്പോർട്ട്. മുംബൈ, പാല്‍ഗര്‍, താനെ, റായ്ഗഡ് ജില്ലകളിലും ഗുജറാത്തിലെ സൂറത്ത്, ബറൂച്ച് ജില്ലകളിലും ദാദ്ര നഗര്‍ഹവേലിയിലും കാറ്റ് കനത്ത നാശം വിതയ്‌ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്‌ട്രയുടെ തീര പ്രദേശങ്ങളില്‍ 144 പ്രഖ്യാപിച്ചു. ഗുജറാത്തിന്റെ തെക്ക് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
കേരളത്തില്‍ ചുഴലി ഉണ്ടാകില്ലെങ്കിലും കനത്ത മഴയും കാറ്റും ഉണ്ടാകും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 11.5 സെന്റീമീറ്റര്‍ വരെയോ, 20.4 സെന്റീമീറ്റര്‍വരെയോ അതിശക്തമായ മഴപെയ്യും. ശനിയാഴ്ചവരെ കനത്തമഴ തുടരും.
നിസര്‍ഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബുധനാഴ്ച മുംബയില്‍ നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായി ട്രെയിനുകള്‍ക്ക് സമയമാറ്റം. കേരളത്തിലേക്കുള്ള നേത്രാവതി അടക്കമുള്ള ട്രെയിനുകള്‍ക്കാണ് സമയം മാറ്റമുള്ളത്. ഇന്ന് രാവിലെയാണ് റെയില്‍വെ ഇതു സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.
രാവിലെ 11.10 ന് പുറപ്പെടേണ്ട ലോക്മാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (06345) ട്രെയിന്‍ വൈകീട്ട് ആറ് മണിക്കാകും പുറപ്പെടുക. തിരുവനന്തപുരത്ത് നിന്ന് ലോകമാന്യ തിലകിലേക്കുള്ള ട്രെയിന്‍ (06346) റൂട്ട് മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ ട്രെയിന്‍ പൂനെ വഴിയാകും പോകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: