വണ്ടൂര്‍(മലപ്പുറം): ലോക്ഡൗണിനെ തുടര്‍ന്ന് വില്ക്കാനാകാതെ ബാക്കിയായ ലോട്ടറി ടിക്കറ്റില്‍ ഭാഗ്യം വില്‍പ്പനക്കാരനെ തേടിയെത്തി. പൗര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ലോട്ടറി വില്‍പ്പനക്കാരനായ പള്ളിക്കുന്ന് പാലത്തിങ്ങല്‍ അലവിക്ക്(60) ലഭിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 22ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. വണ്ടൂരിലെ റോയല്‍ ഏജന്‍സിയില്‍ നിന്ന് പോരൂര്‍ കോട്ടക്കുന്നിലെ ഏജന്റ് മുഹമ്മദലി വഴിയുമാണ് അലവി വില്‍ക്കാനായി 110 ടിക്കറ്റ് വാങ്ങിയത്. ഇതില്‍ ബാക്കി വന്ന 18 ടിക്കറ്റുകളില്‍ ആര്‍എല്‍ 687704 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് അലവിയുടെ ആദ്യ ലക്ഷ്യം. ഭാര്യയും നാലു മക്കളുമുണ്ട്. ടിക്കറ്റ് വണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: