കോഴിക്കോട്: മഴക്കാല പൂര്‍വ്വശുചീകരണത്തിനായി വാര്‍ഡുകളിലേക്ക് അനുവദിച്ച രണ്ടുലക്ഷം രൂപ വെട്ടിക്കുറയ്ക്കരുതെന്നാവശ്യപ്പെട്ട് ബിജെപി പ്രതീകാത്മക ജനകീയ ധര്‍ണ്ണ സംഘടിപ്പിച്ചു. കോപ്പറേഷന് കൗണ്‍സില്‍ യോഗം നടന്ന ടാഗോര്‍ സെന്റിനറി ഹാളിനു മുന്നില്‍ ബിജെപി നോര്‍ത്ത്-സൗത്ത് മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായാണ് ധര്‍ണ നടത്തിയത്. സംസ്ഥാന സെക്രട്ടറി പി. രഘുനാഥ് ധര്‍ണ ഉദ്ഘാടനം ചെയ്തു.
വാര്‍ഡുകളിലേക്ക് അനുവദിച്ച മുഴുവന്‍ തുകയും ഉടന്‍ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോര്പറേഷന് ഭരണസമിതി അഴിമതിയുടെയും ധൂര്‍ത്തിന്റെയും കൂത്തരങ്ങായി മാറി. നഗരം രാത്രിയില്‍ ഇരുട്ടിലാണെ ന്നും മഴ എത്തിയതോടെ നഗരം ചളിക്കുളമായി മാറി. കോര്‍പ്പറേഷന്റെ നല്കുന്ന കരാറിന് സിപിഎം ജില്ലാ കമ്മറ്റി കമ്മീഷന് പറ്റുകയാണെന്നും കള്ളന് ചൂട്ടു പിടിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും രഘുനാഥ് ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ബി.കെ. പ്രേമന് അദ്ധ്യക്ഷനായി. സൗത്ത് മണ്ഡലം പ്രസിഡണ്ട് സി.പി. വിജയകൃഷ്ണന്, നോര്‍ത്ത് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു, ജനറല്‍ സെക്രട്ടറിമാരായ രജിത് കുമാര്‍, സി.പി. മണികണ്ഠന് എന്നിവര്‍ സംസാരിച്ചു.
ബേപ്പൂര്‍ നിയോജകമണ്ഡലത്തില്‍ ബേപ്പൂര്‍ സോണല്‍ ഓഫീസിന് മുന്നിലും ചെറുവണ്ണൂര്‍ സോണല്‍ ഓഫീസിന് മുന്നിലും പ്രതിഷേധ സമരം നടന്നു. ബേപ്പൂര്‍ സോണല്‍ ഓഫീസിന് മുന്നില്‍ നടന്ന സമരം ഒബിസി മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ നാരങ്ങയില്‍ ശശിധരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ടി.കെ ഷിംജീഷ്, എ.വി. ഷിബീഷ്, വി. സുനീവ് തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുവണ്ണൂരില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ഗിരീഷ് പി.മേലേടത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സി. സാബുലാല്‍ അദ്ധ്യക്ഷനായി. ഷിബു തറമ്മല്‍, സജീഷ് കാട്ടുങ്ങല്‍, സുനില്‍ കൊളക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: