പാലക്കാട്: ജില്ലയില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 143 ആയി. മുംബൈയില്‍നിന്നും രാജധാനി എക്സ്പ്രസില്‍ നാട്ടിലെത്തിയ അലനല്ലൂര്‍ സ്വദേശി (23),
ബെംഗ്ലൂരുവില്നിന്നെത്തിയ പാലക്കാട് അംബികാപുരം സ്വദേശി (23), ദുബായില്‍ നിന്നെത്തിയ തച്ചമ്പാറ സ്വദേശി (22), കുവൈറ്റില്‍ നിന്നെത്തിയ കൊല്ലങ്കോട് സ്വദേശി (61)ക്കും, സമ്പര്‍ക്കത്തിലൂടെ ഒരു ആരോഗ്യപ്രവര്ത്തകക്കുമാണ് അസുഖം സ്ഥിരീകരിച്ചത്.
ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുഗര്‍ഭിണികളെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചികിത്സയിലുണ്ടായിരുന്ന കൊല്ലങ്കോട് ആനമാറി സ്വദേശി രോഗം മാറിയതിനെ തുടര്‍ന്ന് ആശുപത്രിവിട്ടു. മഞ്ചേരിയില്‍ ചികിത്സയിലുണ്ടായിരുന്ന നെല്ലായ സ്വദേശിയും രോഗം ഭേദമായി ആശുപത്രിവിട്ടു.
പരിശോധനയ്ക്കായി ഇതുവരെ അയച്ച 8117 സാമ്പിളുകളില്‍ ഫലം വന്ന 6953 നെഗറ്റീവും 153 എണ്ണം പോസിറ്റീവാണ്. ഇതില്‍ 14 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം ഇതുവരെ 783 സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: