Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മാസ്‌ക്, ശുചിത്വം, അകലം, പരിശോധന, ഐസൊലേഷന്‍: നോവല്‍ കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍

മരുന്നുകളുടെയും, വാക്‌സിന്റെയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, ക്ലിനിക്കല്‍ ട്രയലിനുശേഷം അത് വ്യാപകമായ രീതിയില്‍ ലഭ്യമാകുന്നതിന് സമയമെടുക്കുമെന്ന് പ്രൊഫ. വിജയരാഘവന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 08:14 pm IST
in Health

ന്യൂദല്‍ഹി: നോവല്‍ കൊറോണ വൈറസിനൊപ്പം ജീവിക്കാന്‍ അഞ്ചു മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. കെ. വിജയ് രാഘവന്‍.70 ദിവസത്തെ ലോക്ക്ഡൗണിനുശേഷം, അണ്‍ലോക്ക് 1.0 പ്രാവര്‍ത്തികമാക്കാന്‍ തുടങ്ങിയിരിക്കുന്നു. 2020 ജൂണ്‍ 1 മുതല്‍ ഔദ്യോഗികമായി ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടം നിലവില്‍ വന്നതോടെ, സാമ്പത്തികരംഗവും, ജീവിതവും സാധാരണ നിലയിലേയ്‌ക്ക് ഘട്ടമായും, നിയന്ത്രിത രീതിയിലും തിരികെയെത്തിക്കൊണ്ടിരിക്കുകയാണ്. ‘വൈറസിനോടൊപ്പം ജീവിക്കുന്നതിനായി’, അഞ്ച് മാര്‍ഗങ്ങള്‍ ഉള്ളതായി ഇന്ത്യ സയന്‍സ് വയര്‍ നോട് സംസാരിക്കവേ  കെ. വിജയ് രാഘവന്‍ പറഞ്ഞു. മരുന്നുകളുടെയും, വാക്‌സിന്റെയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെങ്കിലും, ക്ലിനിക്കല്‍ ട്രയലിനുശേഷം അത് വ്യാപകമായ രീതിയില്‍ ലഭ്യമാകുന്നതിന് സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രൊഫ. വിജയരാഘവന്‍ നിര്‍ദേശിച്ച അഞ്ച് മാര്‍ഗങ്ങള്‍:

1. വീടിനു പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക

ഒരു വ്യക്തി സംസാരിക്കുമ്പോള്‍ 1000 ത്തോളം സൂക്ഷ്മ ഉമിനീര്‍ കണികകള്‍ പുറന്തള്ളപ്പെടുന്നതായി അടുത്തിടെയുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആ വ്യക്തി നോവല്‍ കൊറോണ വൈറസ് ബാധിതനാണെങ്കില്‍, ഓരോ ഉമിനീര്‍ കണികയും ആയിരക്കണക്കിന് അണുക്കളുടെ വാഹകരായിരിക്കും. വൈറസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങള്‍ പ്രകടമാകുന്നില്ല. അതിനാല്‍, രോഗബാധിതരാണെന്ന് അവര്‍ തിരിച്ചറിയുന്നുമില്ല. മുഖാവരണം അഥവാ മാസ്‌ക് ധരിക്കുന്നത് നമ്മളെ മാത്രമല്ല, നാം രോഗബാധിതരാണെങ്കില്‍ മറ്റുള്ളവരെ സംരക്ഷിക്കാനും സഹായിക്കുന്നു.

2. കൈകളുടെ ശുചിത്വം ഉറപ്പുവരുത്തുക

രോഗബാധിതനായ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് കോവിഡ് 19 വ്യാപനം ഉണ്ടാകുന്നത്. അതു കൂടാതെ, വൈറസ് ബാധിതനായ വ്യക്തി, സ്പര്‍ശിച്ചതോ, സമ്പര്‍ക്കത്തില്‍ വന്നതോ ആയ വസ്തുക്കള്‍, പ്രതലം, എന്നിവ മറ്റൊരാള്‍ സ്പര്‍ശിച്ചാലും വൈറസ് വ്യാപനം ഉണ്ടാകാം. എപ്പോഴും മുഖത്ത് തൊടാനുള്ള ഒരു പ്രവണതയാണ് നമ്മുടേത്. എന്നാല്‍ നമ്മുടെ കൈകള്‍, സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 30 സെക്കന്റിലും വൃത്തിയായി കഴുകിയാല്‍, വൈറസ് ഉണ്ടെങ്കില്‍ അത് നശിച്ചു പോകും.

3. സാമൂഹ്യ അകലം പാലിക്കല്‍

രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുമ്പോഴോ, രോഗബാധിതതനില്‍ നിന്നുള്ള ഉമിനീര്‍ കണികകള്‍ ശ്വസനപഥത്തിലൂടെയോ മറ്റോ പ്രവേശിക്കുമ്പോഴോ ആണ് മറ്റൊരാള്‍ക്ക് രോഗം പകരുന്നത്. സാധാരണഗതിയില്‍ രോഗബാധിതനായ വ്യക്തിയില്‍ നിന്ന് ഒരു മീറ്റര്‍ വരെ അകലത്തില്‍ കണികകള്‍ സഞ്ചരിക്കാം. പൊതുസ്ഥലത്ത് വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലമെങ്കിലും പാലിക്കുന്നത് വളരെ പ്രയോജനപ്രദമായിരിക്കും.

4. പരിശോധനയും ട്രാക്കിങ്ങും

ഒരാള്‍ കോവിഡ് 19 പോസിറ്റീവായാല്‍, അദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തുകയാണ് വേണ്ടത്. വൈറസ് ബാധിതരെ കണ്ടെത്താനായാല്‍, ഒരു പരിധിവരെ വൈറസ് വ്യാപനം നിയന്ത്രിക്കാനാവും.

5. ഐസൊലേഷന്‍

കൊറോണ പോസിറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയെ നിര്‍ബന്ധമായും മാറ്റിത്താമസിപ്പിക്കേണ്ടതാണ്.

ജനസാന്ദ്രത ഏറിയ പ്രദേശത്ത് താമസിക്കുന്നവര്‍ സ്വീകരിക്കേണ്ട ശുചിത്വ മാര്‍ഗനിര്‍ദേശങ്ങളെപ്പറ്റിയും വീട്ടില്‍ നിര്‍മിക്കാവുന്ന മുഖ സുരക്ഷാ കവചങ്ങളെപ്പറ്റിയുമുള്ള വിശദാംശങ്ങള്‍ http://psa.gov.in/ എന്ന വെബ്സൈറ്റി്ല്‍ നിന്നും സൗജന്യമായി ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.

Tags: coronavirusmaskഐസൊലേഷന്‍Social distance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി: പകർച്ച വ്യാധികളെ ചെറുക്കുക മുഖ്യ ലക്ഷ്യം

Entertainment

‘ദ വാക്സിൻ വാർ’ ട്രെയിലർ റിലീസ് ചെയ്തു

Kerala

നിപ സംശയം: കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Review

ജീവിതത്തിലെ ഒറ്റപ്പെടല്‍ എന്ന യാഥാര്ത്ഥ്യത്തിന്റെ പച്ചയായ ആവിഷ്‌കരണം; ‘താങ്ക് യു’ ഒരു ‘കുടുംബ ചിത്രം’

Editorial

മുഖംമൂടിയണിഞ്ഞ മാധ്യമ ജിഹാദികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.