നടി മിയ ജോര്‍ജിന്റെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കോട്ടയം സ്വദേശിയായ അശ്വിനാണ് മിയയുടെ പ്രതിശ്രുത വരന്. ഇരുവരും ഒന്നിച്ചുള്ളതും കുടുംബാംഗങ്ങള്ക്കൊപ്പമുള്ളതുമായ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രണ്ടും വിവാഹ നിശ്ചയ ചടങ്ങില്‍ നിന്നുളള ചിത്രങ്ങളാണ്
അശ്വിന്റെ കോട്ടയത്തെ വീട്ടില്‍വച്ച് കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ്. ഇന്നലെയായിരുന്നു നിശ്ചയം. കൊറോണയുടെ സാഹചര്യത്തില്‍ വിവാഹം ഉടനെ ഉണ്ടാവില്ല. കുറച്ചു മാസങ്ങള്‍ക്കുശേഷമായിരിക്കും വിവാഹമെന്ന് മിയയുടെ അമ്മ മിനി ജോര്‍ജ് ഓണ്‍ലൈന്‍ മാധ്യമമായ ഐഇ മലയാളത്തോട് പറഞ്ഞു.
പാലാ, പ്രവിത്താനം സ്വദേശിയായ മിയ സീരിയലുകളിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അല്ഫോണ്സാമ്മ എന്ന സീരിയലില്‍ പ്രധാന കഥാപാത്രമായി താരം വേഷമിട്ടിരുന്നു. ഡോക്ടര്‍ ലവ്, ഈ അടുത്ത കാലത്ത് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായി. റെഡ് വൈന്‍, അനാര്‍ക്കലി, മെമ്മറീസ്, വിശുദ്ധന്, പാവാട, ബോബി, പട്ടാഭിരാമന്, ബ്രദേഴ്സ് ഡേ, അല്‍മല്ലു, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: