ഓച്ചിറ: പരബ്രഹ്മത്തിലും, ഭക്തരിലും വിശ്വാസമില്ലാത്ത ഓച്ചിറ ക്ഷേത്ര ഭരണസമിതി രാജിവെക്കണമന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന് ആവശ്യപ്പെട്ടു. പരബ്രഹ്മ സന്നിധിയില്‍ നേര്‍ച്ചയായി സമര്‍പ്പിച്ച ഉരുക്കളെ കശാപ്പുകാര്‍ക്കു നല്‍കിയതില്‍ പ്രതിഷേധിച്ച് പരബ്രഹ്മ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഓച്ചിറയില്‍ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭക്തന്റെ വിശ്വാസത്തെ വേദനിപ്പിക്കുന്ന ഭരണസമിതിയാണിത്. ഭക്തര്‍ പരബ്രഹ്മത്തിന് സമര്‍പ്പിച്ച ഉരുക്കളെ പെരുന്നാള്‍ സല്‍ക്കാരത്തിന് കശാപ്പുചെയ്യാന്‍ രാത്രിയുടെ മറവില്‍ വിട്ടുകൊടുത്തത് ഇതിന്റെ തെളിവാണ്. മാത്രമല്ല ക്ഷേത്രത്തിന്റെ പേരില്‍ പരബ്രഹ്മ ഹോസ്പിറ്റലുള്ളപ്പോള് അത് വിട്ടുകൊടുക്കാതെ ക്ഷേത്ര കാമ്പൗണ്ടിലുള്ള സത്രം കോവിഡ് നിരീക്ഷണത്തിന് വിട്ടുകൊടുത്തത് ക്ഷേത്ര വിശ്വാസികളോട് ഭരണസമിതി ചെയ്ത അപരാധമാണെന്നും സുദര്ശനന് പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ആര്. മോഹനന്, പരബ്രഹ്മ കര്‍മ്മസമിതി ജനറല്‍ കണ്വീനന് ഡി. അശ്വനിദേവ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രമേശ്ബാബു, ജില്ലാ വൈസ് പ്രസിഡന്റ് ജെ.പി. ബാലു, താലൂക്ക് പ്രസിഡന്റ് ഓച്ചിറ രവി, ജനറല്‍ സെക്രട്ടറി വിജയന് പിള്ള, മുരളി പൂങ്കുഴി, ഗിരീഷ്, മണി മോഹനന്, പ്രതീപ്, മോഹനീഷ് എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: