കാസര്‍കോട്: ലോകം മുഴുവന്‍ കോറോണ മഹാമാരിക്കെതിരെ പോരാടുന്ന സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കേണ്ട അവസ്ഥയില്‍ വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചിരിക്കുകയാണ്. ജൂണ്‍ മാസം ആരംഭിച്ചതോടെ സാധരണ ഗതിയില്‍ റഗുലര്‍ ക്ലാസ്സുകള്‍ ആരംഭിക്കേണ്ട സമയമായത്താണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയത്.
പക്ഷെ ഭാഷ ന്യൂനപക്ഷങ്ങളും കന്നഡ മീഡിയം സ്കൂളുകളും നിരവധിയുള്ള കാസര്‍കോട് ജില്ലയില്‍ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും കന്നഡമീഡിയം വിദ്യാര്‍ത്ഥികളാണ്. നിലവില്‍ ലഭ്യമായിട്ടുള്ള ഓണ്‍ലൈന്‍ ക്ലാസ്സ് സംവിധാനങ്ങള്‍ മലയാളത്തിലായതിനാല്‍ ജില്ലയിലെ ഭാഷ ന്യൂനപക്ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വേണ്ടത്ര ഉപകാരപ്പെടുന്നില്ല. ഈ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ കന്നഡ മീഡിയം ക്ലാസ്സുകള്‍ നിലവില്‍ ലഭ്യമാവുന്നില്ല.
പിഡിഎഫ് രൂപത്തില്‍ പുസ്തകങ്ങള്‍ ഉണ്ടെങ്കിലും ഇത് ഫലപ്രദമല്ല. ആയതിനാല്‍ കന്നഡ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ക്ലാസ്സുകള്‍ യൂട്യൂബ് പോലെയുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ച് ഉടന്‍ ആരംഭിക്കാനവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം. ഈ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ഡിഡിഇയുമായി എബിവിപി നടത്തിയ ചര്‍ച്ചയില്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കി. അല്ലാത്തപക്ഷം ശക്തമായ സമരങ്ങളിലേക്ക് കടക്കാന്‍ എബിവിപി നിര്ബദ്ധിതരാവുമെന്ന് ജില്ലാ സെക്രട്ടറി രാഹുല്‍ ഉദയഗിരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: