കാസര്‍ക്കോട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ അതിര്‍ത്തി പുനര്‍ നിര്‍ണ്ണയം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ചെമ്മനാട് പഞ്ചായത്തില്‍ രണ്ട് പിഎച്ച്എസികളാണ് നിലവില്‍ ഉള്ളത്. അവയില്‍ കളനാട് പിഎച്ച്എസി പരിധിയില്‍ നിലവില്‍ ചെമ്മനാട് പഞ്ചായത്തിലെ 23 വാര്‍ഡുകളില്‍ കേവലം രണ്ട് വാര്‍ഡുകള്‍ മാത്രമാണ് ഉള്ളത് ഉദ്ദേശം 6,000 ജനസംഖ്യ മാത്രം.
കളനാട് പിഎച്ച്എസി സ്ഥിതി ചെയ്യുന്ന വാര്‍ഡ് പോലും കളനാട് പിഎച്ച്എസിയുടെ പരിധിയിലില്ല. കളനാട് പിഎച്ച്എസിയുടെ തൊട്ടടുത്തുള്ള മറ്റ് വാര്‍ഡുകളും ചട്ടംചാല്‍ പിഎച്ച്എസിയുടെ പരിധിയിലാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വിഭജനത്തിലെ അശാസ്ത്രീയത സാരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കളനാട് പിഎച്ച്സിയുടെ തൊട്ടടുത്ത് താമസിക്കുന്നഒരു പ്രവാസി രാത്രി ഒരു മണിക്ക് കാസര്‍ക്കോട് ടൗണില്‍ എത്തി കേവലം അഞ്ച് കിലോമീറ്റര്‍ ദൂരമുള്ള തന്റെ വീട്ടിലെത്താന്‍ പിറ്റേ ദിവസം ഒരു മണി വരെ പല സ്ഥലങ്ങളിലുമായി ആരോഗ്യ പ്രവര്‍ത്തകരെ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. ചട്ടംചാല്‍ പിഎച്ച്സിക്ക് 21 വാര്‍ഡിലേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കേണ്ടി വന്നതിനാലാവാം വൈകാന്‍ കാരണം.
മാത്രമല്ല ചെമ്മനാട് പഞ്ചായത്തിലെ മുഴുവന്‍ അങ്കണ്‍വാടികളും ചട്ടംചാല്‍ പിഎച്ച്എസിയുടെ പരിധിയില്‍ തന്നെയാണ്. പല ആവശ്യങ്ങള്‍ക്കും ചെമ്പിരിക്ക കീഴൂര്‍ മേല്‍പറമ്പ് ചെമ്മനാട് പ്രദേശത്തുള്ള അങ്കണ്‍വാടി അധ്യാപികമാര്‍ക്ക് വാഹനസൗകര്യ പരിമിതിയുള്ള ചട്ടംചാല്‍ പോയി തിരിച്ച് വരുമ്പോള്‍ സമയമെടുക്കുന്നതിനാല്‍ അങ്കണ്‍വാടിയിലെ കുട്ടികള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
കളനാട്, ചെമ്മനാട് വില്ലേജ് പരിധിയിലെ വ്യാപാരി വ്യവസായികള്‍ക്കും സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ചട്ടംചാല്‍ പിഎച്ച്സിയെ ആശ്രയിക്കേണ്ടി വരുന്നു. ഇത് തികച്ചും അശാസ്ത്രീയമായ അതിര്‍ത്തി നിര്‍ണ്ണയം മൂലം സംഭവിച്ചതാണ്. ജനസംഖ്യാടിസ്ഥാനത്തിലുള്ള വികസന വളര്‍ച്ചയും കളനാട് പിഎച്ച്എസിക്ക് ലഭ്യമാകുന്നില്ല. അതുകൊണ്ട് തന്നെ പ്രദേശവാസികള്‍ക്ക് കളനാട് പിഎച്ച്എസിയുടെ പൂര്‍ണ്ണ പ്രയോജനം ലഭിക്കുന്നുമില്ല.
ചെമ്മനാട് പഞ്ചായത്തിലെ കളനാട് ചെമ്മനാട് വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഭാഗത്തെ വാര്‍ഡുകള്‍ കളനാട് പിഎച്ച്എസിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയും പെരുമ്പള, തെക്കില്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഭാഗത്തെ വാര്‍ഡുകള്‍ ചട്ടംചാല്‍ പിഎച്ച്എസിയുടെ പരിധിയിലും ഉള്‍പ്പെടുത്തി പുനര്‍നിര്‍ണ്ണയം നടത്തണം. കുടുംബക്ഷേമ ഉപകേന്ദ്രങ്ങളെ മാറ്റി ജീവനക്കാരുടെ പുനര്‍വിന്യാസം സാധ്യമാക്കണമെന്നും അതുവഴി കളനാട് പിഎച്ച്എസിയെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എഫ്എച്ച്എസിയായി ഉയര്‍ത്തി ഈ പ്രദേശത്തെ ജനങ്ങളുടെ ചികിത്സാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
തീരദേശ പ്രദേശത്തെ നിര്‍ധനരായ മത്സ്യതൊഴിലാളികളും, മറ്റ് നിര്‍ധന ജനവിഭാഗങ്ങളും ഏറെയധികം ആശ്രയിക്കുന്ന കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വികസനം പൂര്‍ണ്ണമാകണമെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ജനസംഖ്യാടിസ്ഥാനത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നിര്‍ണ്ണയം നടത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: