കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസിയുവില്‍ കഴിയുന്ന 80കാരിയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു. ക്രമാതീതമായി ഉയര്‍ന്ന പ്രമേഹവും ശ്വാസതടസവുമായി കഴിഞ്ഞ 28ന് പുലര്‍ച്ചെയാണ് മുംബൈയില്‍ നിന്ന് ട്രെയിനില്‍ എറണാകുളത്തെത്തിയ ഇവരെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മെഡിക്കല്‍ കോളേജിലെത്തിച്ചത്.
മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനകളില്‍ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കൊറോണ മൂലമുള്ള ന്യൂമോണിയയും അണുബാധയും ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ശരീരത്തിലെ ഓക്സിജന്റെ അളവ് ക്രമീകരിക്കാനുള്ള പരിശ്രമം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: