കൊച്ചി: കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ കോര്‍പ്പറേറ്റ് ബിസിനസ് ഓഫീസും ജില്ലാതല ക്രെഡിറ്റ് പ്രൊസ്സസിങ് സെന്ററും കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാക്കനാട് ജില്ലാ ആസ്ഥാനത്ത് നബാര്‍ഡ് ഡിഡിഎം അശോക് കുമാര്‍ നയ്യാര്‍ ഓഫീസ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് ബിസിനസ് ഓഫീസ് ജനറല്‍ മാനേജര്‍ ജോളി ജോണ്‍, ക്രെഡിറ്റ് പ്രൊസ്സസിങ് സെന്റര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ. എന്‍. അനില്‍കുമാര്‍, സഹകരണ സംഘം പ്ലാനിംഗ് എ.ആര്. സുബ്രമഹ്ണ്യന്‍ നമ്പൂതിരി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാജി പി.എം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: