ന്യൂദല്‍ഹി: ഇന്ത്യയുടെ സര്വ്വസൈന്യാധിപനെയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം അപമാനിച്ച് മലയാളിയും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ ബിഎസ്എഫ് ജവാന്. മാവേലിക്കര സ്വദേശിയും ബിഎസ്എഫിലെ പരേഡ് പരിശീലകനുമായ സാം തോമസാണ് ഭാരതത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും നിരന്തരം വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത്.
ഇയാളുടെ ഫേസ്ബുക്ക് ഐഡിയിലൂടെയാണ് രാജ്യവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തുന്നത്. മാവേലിക്കരയിലെ മുന്‍ സിപിഎം പ്രവര്‍ത്തകനായ സാം ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നതിന് ശേഷവും പാര്‍ട്ടി പ്രവര്‍ത്തനം തുടരുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നടക്കുമ്പോള്‍ ചൈനയ്ക്ക് അനുകൂലമായ പ്രചരണവും ഇയാള്‍ ഫേസ്ബുക്കില്‍ നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി കമന്റുകള്‍ വന്നതോടെ ഇയാള്‍ പോസ്റ്റ് മുക്കുകയായിരുന്നു. രാഷ്ട്രപതിക്കും ധനമന്ത്രി നിര്‍മല സീതാരാമന്റെയും ചിത്രങ്ങക്കൊപ്പം പശുവിന്റെ ചിത്രങ്ങളും എഡിറ്റ് ചെയ്ത് ഇയാള്‍ പ്രചരിപ്പിച്ചിട്ടുണ്ട്..
ഇതുപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഫോട്ടോഷോപ്പിലൂടെ മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. സാം തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലെല്ലാം ഇന്ത്യാ വിരുദ്ധതയും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധതയുമാണ് നിറഞ്ഞു നില്‍ക്കുന്നത്. ബിഎസ്എഫില്‍ ജോലി ചെയ്തുകൊണ്ട് ഇന്ത്യാവിരുദ്ധത പ്രചരിപ്പിക്കുന്ന ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: