തിരുവനന്തപുരം:ഗായകന്‍, ഗാനരചയിതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അമേരിക്കന്‍ സംഗീതജ്ഞന്‍ എഡോണ്‍ മൊള, ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍, ഹോളിവുഡ് സംവിധായകനും കവിയുമായ സോഹന്‍ റോയ് നിര്‍മ്മിച്ച് വിജേഷ് മണി സംവിധാനം ചെയ്യുന്ന ‘മ്….. ‘ എന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നു.എഡോണ്‍ മൊള ഗാനങ്ങളെഴുതി പാടും
ഗ്രാമി അവാര്‍ഡ് ജേതാക്കളായ കലാകാരന്മാര്‍ക്കൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചുവരുന്ന എഡോണിന്റെ സംഗീതം, ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ മാരത്തണ്‍, യൂറോപ്പിലെയും അമേരിക്കയിലെയും സ്വതന്ത്ര സിനിമകള്‍, റേഡിയോ സ്‌റ്റേഷനുകള്‍ എന്നിവയിലൊക്കെ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. എഡോണിന്റെ ആദ്യ ആല്‍ബം ‘അലോണ്‍’ 4 മാസത്തിനുള്ളില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലുടനീളം ഒരു ദശലക്ഷത്തിലധികം സ്ട്രീമുകളില്‍ എത്തിയിരുന്നു . ആദ്യമായാണ് എഡോണ്‍ ഒരു ഇന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്. പ്രശസ്ത സംഗീത സംവിധായകന്‍ ജുബൈര്‍ മുഹമ്മദ് ആണ് ഈ സിനിമയുടെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സിനിമയാണ് ‘ മ്….. ‘. ചിത്രം മുന്നോട്ടു വയ്‌ക്കുന്ന ആശയങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ട എഡോണ്‍, സിനിമയുടെ ഭാഗമാകാന്‍ സ്വമേധയാ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരികയായിരുന്നു എന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. മെയ് മാസത്തില്‍ വിദേശരാജ്യങ്ങളില്‍ വച്ച് ആദ്യ ഷെഡ്യൂളുകള്‍ ചിത്രീകരിക്കുവാന്‍ പദ്ധതിയിട്ടിരുന്ന സിനിമ, കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് ലൊക്കേഷനുകള്‍ മാറ്റുകയായിരുന്നു.
ചലചിത്ര മേഖലയില്‍ ഗിന്നസ് റെക്കോര്‍ഡുകള്‍ ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള വിജീഷ് മണിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. മാര്‍ച്ച് 10ന് ഏരീസ് വിസ്മയാസ് മാക്‌സ് സ്റ്റുഡിയോയില്‍ വച്ച് ചിത്രത്തിന്റെ പേര് പ്രകാശനം ചെയ്തിരുന്നു.
അന്തര്‍ദേശീയ തലത്തില്‍ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള കലാക്കാരന്‍മാരും ഭാഗമാവുമെന്ന് സംവിധായകന്‍ പറഞ്ഞു. ഡാം 999 പോലൊരു അന്തര്‍ദേശീയ ചിത്രം ലോകത്തിന് സമ്മാനിച്ച സോഹന്‍ റോയ്‌ക്കൊപ്പം സിനിമ ചെയ്യാന്‍ കഴിയുന്നത് ഭാഗ്യമായി കാണുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോത്രഭാഷാ ചിത്രത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഏറ്റവും വേഗത്തില്‍ തിരക്കഥ എഴുതി തിയ്യറ്റര്‍ പ്രദര്‍ശിപ്പിച്ച് ഗിന്നസ് റെക്കോര്‍ഡ്, ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമ, നിരവധി ദേശീയ, പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം.
ഡാം 999 എന്ന ഹോളീവുഡ് ചിത്രത്തിന്റെ സംവിധായകനും, നിര്‍മാതാവും പ്രൊജക്റ്റ് ഡിസൈനറും തിരക്കഥാകൃത്തും അഭിനേതാവുമൊക്കെയായി നിരവധി ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായ സോഹന്‍ റോയ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: