കുവൈത്ത് സിറ്റി : കുവൈത്തിൽ രണ്ടു മലയാളികൾ ഹൃദയാഘാതം മൂലം മരണമടഞ്ഞു. തിരുവനന്തപുരം ജഗതി പുത്തൻ വീട് അലിസൺ മാധവൻ( 65), തൃക്കരിപ്പൂർ ഇടയിലക്കാട് സ്വദേശി മുണ്ടയിൽ രാജൻ (48)എന്നിവരാണു താമസ സ്ഥലങ്ങളിൽ മരണമടഞ്ഞത്.
മഹബൂല ബ്ലോക്ക് രണ്ടിലാണു അലിസൺ താമസിച്ചിരുന്നത്. റിയൽ എസ്റ്റേറ്റ് ഏജന്റായി പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ ശ്രീകുമാരി. മാധവൻ , രാജമ്മ എന്നിവരുടെ മകനാണു. മൂന്നു മക്കളുണ്ട്. അബ്ബാസിയയിലെ താമസ സ്ഥലത്ത് വെച്ചാണു രാജൻ മരണമടഞ്ഞത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ പ്രിജി. ഒരു മകനുണ്ട്.
ഏഴ് പേരാണ് ഇന്നും ഇന്നലെയുമായി കൊറോണ ബാധിച്ചും മറ്റു കാരണങ്ങളാലും കുവൈത്തിൽ മരണമടഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: