പേരാമ്പ്ര: സിപിഎം അവിടനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ ലഘുലേഖയിലൂടെ അപവാദ പ്രചരണം നടത്തിയവരെ സമഗ്രമായ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്ന് ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ നാലാം വാര്‍ഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
loc ലഘുലേഖ പ്രചരിപ്പിച്ചത് നാലാം വാര്‍ഡ് കമ്മിറ്റിയാണെന്നാരോപിച്ച് ഡിവൈഎഫ്ഐ സമരസമിതി പ്രവര്‍ത്തകരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചത് പൊതുസമൂഹം ഗൗരവത്തോടെ കാണണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
സമരസമിതിയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടി ക്വാറി മാഫിയയുടെ ക്വട്ടേഷന്‍ ഏറ്റെടുത്തതുപോലെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തിക്കുന്നതെന്നും സമരസമിതി ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐക്കാര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി തുടരുകയാണെന്നും സമരസമിതി ചൂണ്ടിക്കാട്ടി.
അക്രമികളെ സംരക്ഷിക്കുന്ന നടപടിയാണ് ബാലുശ്ശേരി പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. വീട്ടില്‍ കയറി ആക്രമിച്ചിട്ടും സ്റ്റേഷന് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തതെന്നും സമരസമിതി ചൂണ്ടിക്കാട്ടി. ദിലീഷ് കൂട്ടാലിട അധ്യക്ഷനായി. കെ. രാജേഷ്, പി.സി. സുരേഷ്, സി. രാജന്, പി.സി. മോഹനന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: