തൃശൂര്‍: നൈജീരിയയില്‍ കുടുങ്ങിക്കിടന്ന ഇരുന്നൂറിലധികം മലയാളികളുമായി പ്രത്യേക വിമാനം കൊച്ചിയിലെത്തി. അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ ഭാരത സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം എയര്‍ പീസ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി വി. മുരളീധരന്‍ എന്നിവരുടെ ഇടപെടലാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പകര്‍ന്നത്. നൈജീരിയയിലെ പ്രവാസി മലയാളികള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാരുമായും നൈജീരിയയിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തത് നൈജീരിയയിലെ ഡോ. അരുണ്‍ ഗംഗാധരന്‍, എന്‍ആര്‍ഐ സെല്‍ ഭാരവാഹികളായ ചന്ദ്രപ്രകാശ്, ജിതിന്‍ലാല്‍.എസ്. കൊടുങ്ങല്ലൂര്‍, ടി.പി. സുരേഷ് എന്നിവരാണ്.
മലയാളികള്‍ ഉള്‍പ്പെടെ 220 ഇന്ത്യക്കാരാണ് പ്രത്യേക വിമാനത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: