സിഡ്നി: കഴിഞ്ഞ ജുണില്‍ ജപ്പാനിലെ ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടി സമയത്ത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫിയായിരുന്നു അത്.
കിത്നാ അച്ചാ ഹെ മോദി (മോദി എത്ര നല്ലവനാണ്!) എന്ന അടിക്കുറിപ്പോടെയാണ് സ്കോട്ട് മോറിസണ്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നീല സ്യൂട്ട് ധരിച്ച് മോറിസണും തവിട്ടു നിറത്തിലുള്ള ജാക്കറ്റണിഞ്ഞ് മോദിയും പുഞ്ചിരിച്ച് കൊണ്ടാണ് സെല്‍ഫിക്ക് പോസ് ചെയ്തിരുന്നത്.മോദിയോടുള്ള ഇഷ്ടം സൂചിപ്പിച്ച് മോറിസണ്‍ വീണ്ടും ചിത്രം പോസറ്റു ചെയ്തിരിക്കുന്നു.
മോദിയുമായി ഈ ആഴ്ച നടക്കാനിരിക്കുന്ന വീഡിയോ മീറ്റിംഗിനെ പരമാര്‍ശിച്ച് ഫേസ് ബുക്കിലാണ് ചിത്രം ഇട്ടിരിക്കുന്നത്. അടുക്കളയില്‍ സമോസയും മാങ്ങാ ചട്നിയുമായി നില്ക്കുന്ന ചിത്രത്തോടൊപ്പം. ‘ ഈയാഴ്ച നരേന്ദ്രമോദിയുമായി എനിക്ക് വീഡിയോ മീറ്റിംഗ് ഉണ്ട്. അവര്‍ സസ്യാഹാരികളാണ്. ഇത് അദ്ദേഹത്തിന് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു’ എന്നും എഴുതിയിരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: