അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കുന്നതിലാണെങ്കിലും കോവിഡിനെതിരായ പോരാട്ടത്തിലാണെങ്കിലും ഭാരതീയതയുടെ നിലപാട് തറയില്‍ ഉറച്ചു നിന്നുകൊണ്ടുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാറിനു കഴിയുന്നു. ദേശീയതയുടെ കാര്യത്തിലോ ആദര്‍ശ നിലപാടിലോ ഒരു തരത്തിലുമുള്ള വെള്ളം ചേര്‍ക്കാതെ ഭരണം നടത്താനാകും എന്ന് രണ്ടാം മോദി സര്‍ക്കാര്‍ തെളിയിച്ചു. മുത്തലാക്കും അയോധ്യയും കാശ്മീരും ഒക്കെ കൈകാര്യം ചെയ്തത് ഭാരതീയ പാരമ്പ്യത്തിന്റെ മഹിമ ഉയര്‍ത്തിപ്പിടിച്ചാണ്.
ഏഴു പതിറ്റാണ്ടായി അന്താരാഷ്‌ട്ര പ്രശ്‌നമായി പറഞ്ഞു നടന്നിരുന്ന കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് പൂവ് പറിക്കും പോലെയാണ്. കാശ്മീരിനെ തൊട്ടാല്‍ ഇന്ത്യ കത്തുമെന്നും പിളരുമെന്നും പറയുകയും ജനങ്ങളെ വിശ്വസിപ്പിക്കുകയും ചെയ്തവര്‍ കുറച്ചു നാള്‍ ‘ലോക് ഡൗണാ’യി വീട്ടിലിരുന്നു എന്നതുമാത്രമാണുണ്ടായത്. അയോധ്യ വിധിയെ തുടര്‍ന്നുണ്ടായ സാഹചര്യം കൈകാര്യം ചെയ്യുന്നതിലും രാഷ്‌ട്രീയത്തിനുപരി ദേശീയ കാഴ്ചപ്പാടോടെയാണ് സര്‍ക്കാന്‍ നീങ്ങിയത്.
അംബേദ്ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതുമായ പൗരത്വ നിയമം നടപ്പിലാക്കിയപ്പോഴും ദേശീയതയുടെ സംരക്ഷണം ഉയര്‍ത്തിപ്പിടിച്ചു.
എല്ലാ തീരുമാനങ്ങളിലും നടപടികളിലും ഭാരതീയതയുടെ അംശം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്നതാണ് നരേന്ദ്ര മോദി സര്‍ക്കറിന്റെ മഹത്വം. സമ്പദ് വ്യവസ്ഥതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത് യഥാര്‍ത്ഥ ഭാരതീയ മാര്‍ഗ്ഗമാണ്. സാമ്പത്തിക രംഗത്ത് തനത് മാര്‍ഗ്ഗം ഉണ്ടായിരുന്നിട്ടും കമ്മ്യുണിസ്റ്റ് മുതലാളിത്ത രീതികള്‍ മാറി മാറി സ്വീകരിക്കാനാണ് ഭാരതത്തില്‍ ശ്രമിച്ചത്. ആഗോള സാമ്പത്തിക രംഗത്തുണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ സമ്പദ് മേഖലയേയും ബാധിക്കാന്‍ ഇതു കാരണമായി. വലിയൊരു തിരുത്തലാണ് അതിനു പ്രതിവിധി. അത്തരത്തിലുള്ള സമഗ്ര തിരുത്തലാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ് രംഗം ശക്തവും സുദൃഡവുമാണെന്ന് അന്താരാഷ്‌ട്ര സാമ്പത്തിക ഏജന്‍സികള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
നിരാലംബരും നിസ്സഹായരും ദരിദ്രരുമായ മനുഷ്യര്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുക എന്ന നീതിയും ധര്‍മ്മവും പാലിച്ചു മുന്നേറാന്‍ മോദി സര്‍ക്കാറിനു കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം നിരവധി ജനസൗഹൃദ നിയമങ്ങളാണ് നടപ്പിലാക്കിയത്. നിരവധി നിയമങ്ങള്‍ പാസാക്കി പാര്‍ലമെന്റെ സ്വയം ഉല്‍പാദനക്ഷമതയുള്ളതായി. ഉപഭോക്തൃ സംരക്ഷണ നിയമം, ചിറ്റ് ഫണ്ട് നിയമ ഭേദഗതി , സ്ത്രീകള്‍, കുട്ടികള്‍, ദിവ്യാംഗര്‍ എന്നിവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനുള്ള നിയമങ്ങള്‍ ഒക്കെ ദ്രുതഗതിയില്‍ യാഥാര്‍ത്ഥ്യമായി
സര്‍ക്കാരിന്റെ നയങ്ങളുടെയും തീരുമാനങ്ങളുടെയും ഫലമായി ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഇന്ത്യയിലെ ഗ്രാമീണരുടെ എണ്ണം നഗരവാസികളുടെ എണ്ണത്തേക്കാള്‍ 10 ശതമാനത്തിലധികമായി.
15 കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് പൈപ്പ് കണക്ഷന്‍ വഴി കുടിവെള്ള വിതരണം. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കൃഷിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, ചെറുകിട കടയുടമകള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് 60 വയസ്സിനു ശേഷം സ്ഥിരമായി 3000 രൂപ പ്രതിമാസ പെന്‍ഷന്‍.രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കൃഷിക്കാര്‍, കര്‍ഷക തൊഴിലാളികള്‍, ചെറുകിട കടയുടമകള്‍, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് 60 വയസ്സിനു ശേഷം സ്ഥിരമായി 3000 രൂപ പ്രതിമാസ പെന്‍ഷന്‍. 400 ലധികം പുതിയ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുടെ നിര്‍മ്മാണം.ഭാരതത്തെ അടുത്തറിഞ്ഞ ഭരണം.
കൊറോണ പ്രതിസന്ധിഘട്ടത്തിലും സംസ്‌കാരത്തിനനുരൂപമായ ചിന്താഗതിക്കനുരൂപമായ തീരുമാനങ്ങളാണെടുത്തത്. പ്രതിസന്ധി ഘട്ടത്തില്‍ ലോകത്തെ സമ്പന്നമായ രാജ്യങ്ങള്‍ക്ക് മരുന്നിന്റെ കാര്യത്തില്‍ പ്രതിസന്ധി ഏറി.. ഭാരതം ലോകത്തിന് മരുന്നുകള്‍ നല്കിയില്ലെങ്കിലും ആരും ഭാരതത്തെ കുറ്റപ്പെടുത്തുമായിരുന്നില്ല . എന്നാല്‍ ഭാരതം സ്വന്തം സംസ്‌കാരത്തിനനുസരിച്ച് തീരുമാനമെടുത്തു. ലോകമെങ്ങും നിന്നുവരുന്ന മനുഷ്യസമൂഹത്തെ കാക്കാനുള്ള വിളികള്‍ക്കും തികഞ്ഞ ശ്രദ്ധ കൊടുത്തു. ലോകത്തിലെ എല്ലാ ആവശ്യക്കാര്‍ക്കും മരുന്നുകള്‍ എത്തിക്കാന്‍ ഉത്സാഹിച്ചു
ലോകമെങ്ങും ഇപ്പോള്‍ ഭാരതത്തിലെ ആയുര്‍വ്വേദത്തിന്റെയും യോഗയുടെയും പ്രാധാന്യത്തെ അളുകള്‍ വളരെ വിശേഷപ്പെട്ട വികാരത്തോടെ കാണുന്നതിനു പിന്നിലും ഭാരതീയതയുടെ നിലപാട് തറയില്‍ ഉറച്ചു നിന്നുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: