ബെയ്ജിങ്: ഹോങ്കോങ്ങിലെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യമോഹങ്ങളും തല്ലിക്കെടുത്തി കമ്മ്യൂണിസ്റ്റ് ചൈന. ചൈനയുടെ കീഴില്‍ അര്‍ധ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടുള്ള വിവാദ സുരക്ഷാ നിയമത്തിന് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം അംഗീകരം നല്കി. ഇതോടെ ജനങ്ങളുടെ എല്ലാ മൗലിക അവകാശങ്ങളും സര്‍ക്കാര്‍ കവര്‍ന്നെടുത്തു.
നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ നിയമത്തെ അനുകൂലിച്ച് 2,878 പേര് വോട്ട് ചെയ്തു. ഇതോടെ അഞ്ചുമാസത്തിനുള്ളില്‍ നിയമം പ്രബല്യമാകും.ജനാധിപത്യത്തിനും കൂടുതല്‍ സ്വയംഭരണാവകാശത്തിനുമായി നടക്കുന്ന പ്രക്ഷോഭം പട്ടാള നടപടിയിലൂടെ അടിച്ചമര്‍ത്താനാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമത്തിനെതിരെ കഴിഞ്ഞ ദിവസം ഹോങ്കോങ്ങില്‍ തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. നഗരത്തിന്റെ പലയിടത്തും പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് ഏറ്റിട്ടുണ്ട്. ജനാധിപത്യം ആവശ്യപ്പെടുന്ന സമരക്കാര്‍ക്കെതിരെ പട്ടാള നടപടി സ്വീകരിക്കുമെന്ന സന്ദേശവും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: