ന്യൂദല്‍ഹി : യുഎന്‍ സമാധാന പാലനത്തിനുള്ള പുരസ്കാരം ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥയ്ക്ക്. മേജര്‍ സുമന് ഗവാനിയാണ് ഈ അപൂര്‍വ്വ നേട്ടത്തിന് അര്‍ഹയായിരിക്കുന്നത്. ഇന്ത്യന്‍ വനിതാ ഉദ്യോഗസ്ഥയ്ക്ക് സമാധാന പാലനത്തിനുള്ള ഐക്യരാഷ്ട്ര പുരസ്കാരം നേടുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.
കഴിഞ്ഞ വര്‍ഷം ദക്ഷിണ സുഡാനില്‍ ഉണ്ടായ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള കൃത്യമായ ഇടപെടലാണ് സുമനെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. 2018 മുതല്‍ 2019 വരെ ദക്ഷിണ സുഡാനിലെ സൈനിക നിരീക്ഷകയായിരുന്നു ഗവാനി. യുഎന്‍ സമാധാന പാലകരുടെ അന്താരാഷ്ട്ര ദിനമായ സോബ 29 ന് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചടങ്ങില്‍ മേധാവി ആന്റോണിയോ ഗുട്ടെറെസില്‍ നിന്നും സുമന് ബഹുമതി ഏറ്റുവാങ്ങി.
പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് സുമന് പ്രതികരിച്ചു. തനിക്ക് ലഭിച്ച പുരസ്കാരം ഇന്ത്യയിലെ എല്ലാ സമാധാന പാലകര്‍ക്കുമായി സമര്‍പ്പിക്കുന്നു എന്നും അവര്‍ പറഞ്ഞു. ജോലിയുടെ ഭാഗമായി സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പദ്ധതികളും സുമന് തയ്യാറാക്കിയിരുന്നു.
2011-ലാണ് സുമന് ഇന്ത്യന്‍ സൈന്യത്തില്‍ അംഗമായത്. ഓഫീസേഴ്സ് അക്കാദമിയിലെ പരിശീലനത്തിന് ശേഷം ആര്‍മി സിഗ്നല്‍ കോര്‍പ്സില്‍ ആണ് സൈനികസേവനം തുടങ്ങിയത്. സുമന് പുറമേ ബ്രസീലിയന്‍ നേവല്‍ ഓഫീസര്‍ കമാന്‍ഡര്‍ കാര്‍ല മോണ്ടിറോ ഡി കാസ്ട്രോയ്ക്കും പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: