ശ്രീനഗർ: അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പ്രാവിനെ ജമ്മു കശ്മീർ പോലീസ് വിട്ടയച്ചു. സംശയകരമായ രീതിയിൽ ഒന്നും കണ്ടെത്തനായില്ലെന്ന് പോലീസ് അറിയിച്ചു. ഇന്ത്യാ-പാക് അതിർത്തിയിൽ തുടർച്ചയായി പറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരാണ് പ്രാവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
പാക്കിസ്ഥാൻ പറത്തിവിട്ട ചാരനാണ് ഇതെന്നായിരുന്നു നാട്ടുകാർ സംശയിച്ചത്. പ്രാവിന്റെ കാലിൽ നമ്പറുകൾ എഴുതിയ വളയവും ഉണ്ടായിരുന്നു. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രാവ് ചാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു. വളയത്തിൽ എഴുതിയിരുന്ന നമ്പർ ഉടമസ്ഥന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു.
പാക്കിസ്ഥാൻ സ്വദേശിയായ മത്സ്യത്തൊഴിലാളി ഹബീബുള്ളയുടേതാണ് പ്രാവ്. പ്രാവ് പറത്തൽ മത്സരത്തിന് പരിശീലിപ്പിച്ച പ്രാവായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: