Categories: Kozhikode

മത്സ്യ വ്യാപാരിക്ക് കോവിഡ്: നാദാപുരത്തും വടകരയിലും ജാഗ്രത; 6 പഞ്ചായത്തും, നഗരസഭയിലെ 40,45,46 വാര്‍ഡുകളും കണ്ടെയ്‌ന്മെന്റ് സോണ്‍ ആക്കി

Published by

വടകര: തൂണേരിയിലെ മത്സ്യ വ്യാപാരിക്കു  കോവിഡ്  സ്ഥിരീകരിച്ചതോടെ നാദാപുരത്തും വടകരയും കടുത്ത ജാഗ്രത. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏറെപ്പേര്‍ ഉണ്ടെന്ന സാഹചര്യത്തില്‍  നാദാപുരം മേഖലയിലെ 6  പഞ്ചായത്തും, നഗരസഭയിലെ 40,45,46  വാര്‍ഡുകളും  കണ്ടെയ്‌ന്മെന്റ് സോണ്‍ ആക്കി. 

രോഗബാധ സ്ഥിരീകരിച്ച തൂണേരി കോടഞ്ചേരി സ്വദേശിയായ യുവാവ് സമ്പര്‍ക്കപ്പട്ടിക കണ്ടു പിടിക്കാനാകാതെ ഉദ്യോഗസ്ഥര്‍ കുഴങ്ങുകയാണ്. മൂന്നു ദിവസങ്ങളിലായി നാദാപുരം, വടകര  മേഖലയിലെ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പാര്‍ട്ടി കളില്‍ പങ്കെടുക്കുകയും ചെയ്തതാണ്  ഇയാളുടെ പട്ടിക കണ്ടെത്തല്‍ ദുഷ്‌ക്കരമാക്കിയത്.  മത്സ്യക്കച്ചവടക്കാരനായ തൂണേരി സ്വദേശി വടകര താഴെ അങ്ങാടിയിലെ മത്സ്യ മാര്‍ക്കറ്റിലും, അഴിത്തലയിലെ ഫിഷ് ലാന്‍ഡിംഗ് സെന്ററിലും എത്തിയിരുന്നു ഇതേത്തുടര്‍ന്നാണ് ഈ പ്രദേശങ്ങള്‍  കണ്ടയ്‌നമെന്റ്  സോണ്‍ ആയി  പ്രഖ്യാപിച്ചത്.  

ഈ വ്യക്തികളുമായി സമ്പര്‍ക്കം പുലര്‍ത്തിയ വടകര താഴെഅങ്ങാടി മേഖലയില്‍ കനത്ത ജാഗ്രതയിലാണ്  താഴെഅങ്ങാടിയിലെ  40,45,46 വാര്‍ഡുകളിലേക്കുള്ള റോഡുകള്‍ അടച്ചു. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള വാഹനങ്ങളെയും നിരോധിച്ചു. നാദാപുരം മേഖലയിലെ  പെരിങ്ങത്തൂര്‍, ചെറ്റക്കണ്ടി, പാറക്കടവ്, കായലോട്ടു താഴപാലങ്ങളും ,വളയം, നാദാപുരം പൊലിസ് സ്റ്റേഷന്‍ പരിധിയിലെ സംസ്ഥാന പാതയിലും നാദാപുരം, പുറമേരി, വളയം ,പഞ്ചായത്തിലെ ഉള്‍നാടന്‍ റോഡുകളിലും പോലീസ് യാത്രക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി അടച്ചു.  

രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കച്ചവടക്കാരുള്‍പ്പെടെയുള്ള അറുപത് പേരുടെ പട്ടിക ആരോഗ്യ വകുപ്പ് ശേഖരിച്ചു. നാദാപുരം സ്വദേശികള്‍ക്കു  നാദാപുരം താലൂക്ക് ആശുപത്രിയില്‍ സ്രവ പരിശോധന നടത്തും. വടകരയിലും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവ കുറിച്ച് ആരോഗ്യ പ്രവര്‍ത്തകരും പോലീസും അന്വേഷണം ആരംഭിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: covidCorona