മേല്പറമ്പ: 1970 ല്‍ സ്ഥാപിതമായ കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ അധികൃതര്‍ അവഗണിക്കുന്നതായി വ്യാപക പരാതി. കുന്നരിയത്ത് റെയില്‍വെ തുരങ്കത്തിന് മീതെ വിശാലമായ ഒന്നര ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയുണ്ടായിട്ടും, പ്രസ്തുത ഭൂമി ആശുപത്രിയുടെ ഭാഗമാക്കാതിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷക്കാവശ്യമായി പുതുതായി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം പോലും ഉദ്ഘാടനം ചെയ്യാതെ അടച്ചിട്ട് ജനങ്ങളെ ദ്രോഹിക്കുകയാണെന്ന ആരോപണം ശക്തമാണ്.
എത്രയും പെട്ടെന്ന് പുതുതായി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യണമെന്നും, ജനറല്‍ മെഡിസിന്, ശിശുരോഗ വിദഗ്ദന്, സ്ത്രീ രോഗ ചികിത്സാ വിഗ്ധ, മെഡിക്കല്‍ ലാബ്, ആവശ്യമായ മറ്റ് സ്റ്റാഫുകളെയും നിയമിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അതൊടൊപ്പം ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കളനാട്, ചെമ്മനാട് വില്ലേജ് പരിധിയില്‍ വരുന്ന മുഴുവന്‍ കുടുംബക്ഷേമ ഉപ കേന്ദ്രങ്ങളും കളനാട് പിഎച്ച്എസിയുടെ പരിധിയില്‍ കൊണ്ട് വരാനും ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് തയ്യാറാകണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നിലവില്‍ തീരദേശ മേഖലയിലെയും കളനാട് പിഎച്ച്സി ഉള്‍പ്പെടുന്ന മേല്‍പറമ്പ് സബ്ബ് സെന്റര്‍ പോലും ചട്ടംചാല്‍ പിഎച്ച്എസി പരിധിയിലാണുള്ളത്. തീരദേശത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നതിന് വേണ്ടി ചട്ടംചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഉയര്‍ത്തി കൊണ്ട് വരുന്നതിന് വേണ്ടി തീര ദേശ മേഖലകളായ ചെമ്മനാട്, കളനാട് ഗ്രാമങ്ങളിലെ പത്തിലധികം വാര്‍ഡുകളിലെ ജനസംഖ്യ ചട്ടംചാല്‍ പ്രൈമറി ആശുപത്രിയിലേക്ക് കൃത്രിമമായി കൂട്ടി ചേര്‍ത്ത് കൊണ്ടാണ് ജന സംഖ്യാ പ്രാതിനിധ്യം കൂട്ടി കാണിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഭാവിയില്‍ സിഎച്ച്സിയായി ഉയര്‍ത്താന്‍ ശ്രമം നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: