- ലോകാരോഗ്യ സംഘടന കോവിഡ്-19 ബാധയെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിച്ചതോടെ 11.03.2020 ന് ഭാരതം കര്‍ശനമായ യാത്രാനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നയതന്ത്ര, ഔദ്യോഗിക, യുഎന്‍-അന്താരാഷ്‌ട്രസംഘടനകള്‍, തൊഴില്‍, പദ്ധതികള്‍ എന്നിവ ഒഴികെയുളള എല്ലാ വിസകളും നിര്‍ത്തിവച്ചു.
- കൊറോണയ്‌ക്കെതിരായി പോരാട്ടത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുളള പ്രധാനമന്ത്രിയുടെ ആശയത്തെ സാര്‍ക് രാഷ്‌ട്രങ്ങള്‍ സ്വാഗതം ചെയ്തു. സാര്‍ക് രാജ്യങ്ങള്‍ക്കായി ഒരു കോവിഡ്-19 അത്യാഹിത ഫണ്ട് സൃഷ്ടിക്കാന്‍ ഭാരതം നിര്‍ദ്ദേശിച്ചു. ഭാരതം 10 ദശലക്ഷം യു.എസ്. ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു.
- കൊറോണ വൈറസ് പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ ജി-20 നേതാക്കള്‍ക്കിടയില്‍ ഒരു ബന്ധം സ്ഥാപിക്കാനുളള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.
- കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകള്‍ ഒഴിവാക്കി
- ചൈന, ഇറാന്‍, ഇറ്റലി, ജപ്പാന്‍ തുടങ്ങിയ കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് ഭാരത പൗരന്‍മാരെ രാജ്യത്തെത്തിച്ചു
- പൊതുമാപ്പ് പരിധിയില്‍ വരുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മടക്കയാത്രയ്‌ക്ക് വേണ്ട എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്കും. 25000 ത്തോളം പേര്‍ക്ക് പ്രയോജനം
- കോവിഡ്-19 നെതിരെയുളള ഇന്ത്യയുടെ യുദ്ധത്തിന് സംഭാവന നല്‍കുന്നതിനായി പ്രൈം മിനിസ്‌റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍സ് ഫണ്ട് (പി.എം. കെയേഴ്‌സ്) പ്രഖ്യാപിച്ചു. പി.എം കെയേഴ്‌സ് ഫണ്ടിന് 100 ശതമാനം നികുതി ഇളവ്.
- 2020 മാര്‍ച്ച് 22 ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ജനതാ കര്‍ഫ്യുവിനോട് ഭാരതം പൂര്‍ണമായും സഹകരിച്ചു
- കൊറോണവൈറസിനെ കുറിച്ചുളള വിവരങ്ങള്‍ ലഭിക്കാനും തെറ്റിദ്ധാരണകള്‍ അകറ്റാനുമായി പ്രധാനമന്ത്രി 9013151515 എന്ന വാട്‌സ്ആപ് ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചു
- കോവിഡ് രോഗികളുടെ എണ്ണം 500 പിന്നിട്ടപ്പോള്‍ തന്നെ 24.03.2020 ന് 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു.
- കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ രാജ്യവ്യാപകമായി ലോക് ഡൗണ്‍ ഏര്‍പ്പെടുത്താനുളള ഭാരതത്തിന്റെ തീരുമാനത്തെ അന്താരാഷ്‌ട്ര നാണയ നിധി പിന്തുണച്ചു.
- കൊറോണ വൈറസിനെ നേരിടാന്‍ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി 15,000 കോടി രൂപ അനുവദിച്ചു
- കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്നതിന് സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് ഫണ്ടിന്റെ കീഴീല്‍ 11,092 കോടി രൂപ എല്ലാ സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചു
- പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജ് – കൊറോണ ദുരന്തകാലത്തെ അതിജീവിക്കാന്‍ ആദ്യഘട്ടമായി 1,700,00 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. (26.03.2020)
• ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, ശുചിത്വതൊഴിലാളികള്‍ എന്നിവര്‍ ഉള്‍പ്പെടെയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ.
• പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി 80 കോടി പേര്‍ക്ക് 5 കിലോ ഭക്ഷ്യധാന്യങ്ങള്‍ വീതം 3 മാസത്തേയ്‌ക്ക് സൗജന്യം.
• പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയ്‌ക്ക് കീഴിലുളള 8.34 കോടി കുടുംബങ്ങള്‍ക്ക് 2020 ജൂണ്‍ വരെ 3 സൗജന്യഗ്യാസ് സിലിണ്ടറുകള്‍.
• പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി വഴി 2,000 രൂപ 9.65 കോടി കര്‍ഷകര്‍ക്ക് 2020 ഏപ്രിലില്‍ കൈമാറി.
• പ്രധാനമന്ത്രി ജന്‍ധന്‍യോജന വഴി 20.5 കോടി വനിതകളുടെ ജന്‍ധന്‍ യോജന അക്കൗണ്ടുകളിലേയ്‌ക്ക് പ്രതിമാസം 500 രൂപ വീതം രണ്ട് ഗഡു സഹായധനം കൈമാറി
• 3 കോടി മുതിര്‍ന്ന പൗരന്‍മാര്‍, വിധവകള്‍, ദിവ്യാംഗര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് 1,000 രൂപ വീതം 3 മാസം.
• 7 കോടി സ്ത്രീകള്‍ ഉള്‍പ്പെട്ട വനിത സ്വാശ്രയസംഘങ്ങള്‍ക്ക് 20 ലക്ഷം വരെ ഈട് വേണ്ടാത്ത വായ്പ അനുവദിച്ചു
• 100 ജീവനക്കാര്‍ വരെയുളള ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളിയുടെയും തൊഴിലുടമയുടെയും മൂന്ന് മാസത്തെ (2020 മാര്‍ച്ച്-മെയ്) പി.എഫ് വിഹിതം കേന്ദ്രസര്‍ക്കാര്‍ അടയ്‌ക്കും
• ഇ.പി.എഫില്‍ നിന്നും 75% തുക പിന്‍വലിക്കാന്‍ അനുമതി
• കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ശേഖരിച്ച 25,000 കോടി രൂപയുടെ ജില്ലാ മിനറല്‍ ഫണ്ടില്‍ നിന്ന് മെഡിക്കല്‍ പരിശോധന, സ്‌ക്രീനിംഗ്, മറ്റ് ആരോഗ്യകാര്യങ്ങള്‍ എന്നിവയ്‌ക്ക് പണം ചെലവഴിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി.
• ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ വേതനം 2020 ഏപ്രില്‍ 1 മുതല്‍ 13-34% വരെ വര്‍ദ്ധിപ്പിച്ചു
• നിര്‍മ്മാണ ക്ഷേമ ഫണ്ടിലെ 31,000 കോടി രൂപയില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത 3.5 കോടി തൊഴിലാളികള്‍ക്ക് അടിയന്തിര ധനസഹായം
- കോടിക്കണക്കിന് ജനങ്ങള്‍ക്ക് രൂപ നേരിട്ട് കൈമാറുന്നതിനായി ജാം (ജന്‍ ധന്‍-ആധാര്‍-മൊബൈല്‍) അടിസ്ഥാനമാക്കിയുളള ഡിജിറ്റല്‍ സംവിധാനം ഉപയോഗിച്ചു
- പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പാക്കേജിനെ ലോകാരോഗ്യ സംഘടനയുടെ തലവന്‍ പ്രശംസിച്ചു
- പലിശ നിരക്കുകള്‍ കുറയ്‌ക്കുകയും മൂന്ന് മാസത്തേയ്‌ക്ക് ലോണ്‍ ഗഡുക്കള്‍ മരവിപ്പിച്ചതിനും റിസര്‍വ് ബാങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 3.74 ലക്ഷം കോടി രൂപയുടെ പണലഭ്യത ഉണ്ടാകും
- മരുന്നുകളുടെ ഹോംഡെലിവറിയ്‌ക്ക് അനുമതി നല്‍കി
- വരുമാനനികുതി, ജി.എസ്.ടി., കസ്റ്റംസ്, കോര്‍പ്പറേറ്റ് എന്നിവ ഫയല്‍ ചെയ്യേണ്ട സമയപരിധി നീട്ടി. മിനിമം അക്കൗണ്ട് ബാലന്‍സ് ചാര്‍ജുകളും എടിഎം പണം പിന്‍വലിക്കല്‍ ചാര്‍ജുകളും മൂന്ന് മാസത്തേയ്‌ക്ക് ഒഴിവാക്കി.
- മുടങ്ങി കിടക്കുന്ന 5 ലക്ഷം രൂപ വരെയുളള എല്ലാ ആദായനികുതി റീഫണ്ടുകളും വ്യക്തികള്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും നല്‍കാന്‍ തീരുമാനിച്ചു.
- 2020 ഏപ്രില്‍ ആദ്യം മുതല്‍ 2020 മെയ് 23 വരെ 16 ലക്ഷം നികുതി ദായകര്‍ക്ക് 26,242 കോടി രൂപറീഫണ്ട് നല്‍കി. (വ്യക്തികള്‍ക്ക് 14,632 കോടി രൂപയും, കോര്‍പ്പറേറ്റുകള്‍ക്ക് 11,610 കോടി രൂപയും )
- പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, പാര്‍ലമെന്റ് അംഗങ്ങള്‍ എന്നിവരുടെ ശമ്പളം ഒരു വര്‍ഷത്തേയ്‌ക്ക് 30 ശതമാനം വെട്ടിക്കുറച്ചു.
- എം.പി. ഫണ്ട് രണ്ട് വര്‍ഷത്തേയ്‌ക്ക് സസ്‌പെന്റ് ചെയ്തു
- ആയുഷ് മാന്‍ ഭാരത് യോജനയ്‌ക്ക് കീഴില്‍ കോവിഡ്-19 പരിശോധനയും ചികിത്സയും ലഭ്യമാക്കി. സ്വകാര്യലാബുകളിലൂടെ സൗജന്യപരിശോധനയും പാനലിലുളള ആശുപത്രികളില്‍ കോവിഡ്-19 ചികിത്സയും ലഭിക്കും
- സൗജന്യപരിശോധന ലഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിന് ഐ.സ.ിഎം.ആര്‍. അംഗീകരിച്ച ലബോറട്ടറികള്‍ എംപാനല്‍ ചെയ്യാന്‍ ഒരുങ്ങുന്നു. ചികിത്സ സൗജന്യമാക്കിയതിനുശേഷം 3000 പേര്‍ക്ക് സൗജന്യ ടെസ്റ്റ് നടത്തി. 2000 പേര്‍ക്ക് ചികിത്സ ലഭിച്ചു.
- കോവിഡ്-19 ന്റെ വ്യാപനം ട്രാക്ക് ചെയ്യാന്‍ ആരോഗ്യസേതു എന്ന മൊബൈല്‍ ആപ്‌ളിക്കേഷന്‍ ആരംഭിച്ചു.
- ആരോഗ്യസേതു ആപിന് ലോകബാങ്കിന്റെ പ്രശംസ
- 13 ദിവസം കൊണ്ട് 50 ദശലക്ഷം ഡൗണ്‍ലോഡ് ചെയ്യപ്പെട്ടതോടെ ലോകത്ത് ഏറ്റവും വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ് ആയി.
- ആരോഗ്യസേതു ആപിന് 11.4 കോടി വരിക്കാര്‍. 3-17 ദിവസത്തിനുളളില്‍ 3000 ത്തിലധികം ഹോട്ട്‌സ്‌പോട്ടുകള്‍ തിരിച്ചറിയാന്‍ ആപിന് കഴിഞ്ഞു
- ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആരോഗ്യ രക്ഷാ ആപ്ലിക്കേഷനായി മാറി. ഏപ്രിലില്‍ ലോകത്ത് ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട 10 ആപ്ലിക്കേഷനുകളില്‍ ഒന്നായും ഇത് മാറി
- 1.56 ലക്ഷത്തിലധികം തപാല്‍ ഓഫീസുകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചു കൊണ്ട് അവശ്യവസ്തുക്കളും മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും വിദൂരസ്ഥലങ്ങളിലേയ്‌ക്ക് പോലും വിതരണം ചെയ്ത് ജീവന്‍ രക്ഷകരായി മാറി.
- 500 ലധികം ഇസ്രായേല്‍ പൗരന്‍മാരെ ഇന്ത്യയില്‍ നിന്നും ഇസ്രായേലില്‍ എത്തിച്ചു.
- ഇസ്രായേല്‍ യു.എസ്., മാലിദ്വീപ് എന്നീ രാജ്യങ്ങളിലേയ്‌ക്ക ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റി അയച്ചു.
- ബ്രസീലിലേയ്‌ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് നിര്‍മ്മിക്കാനുളള അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്തു.
- 15 ഇന്ത്യന്‍ ഡോക്ടര്‍മാരും ആരോഗ്യപരിപാലന വിദഗ്ദരും അടങ്ങുന്ന സംഘത്തെ കുവൈത്തിലേയ്‌ക്ക് അയച്ചു
- ആരോഗ്യപ്രവര്‍ത്തകരോട് നന്ദി പ്രകടിപ്പിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കാനുളളള പ്രധാനമന്ത്രിയുടെ ശ്രമത്തെ ഐ.എം.എ. പ്രശംസിച്ചു.
- ബ്രിട്ടന് 28 ലക്ഷം പാക്കറ്റ് പാരസെറ്റോമോള്‍ ഗുളിക നല്കി
- യു.എ.ഇ യ്‌ക്ക് 55 ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കി
- കൊറോണ വൈറസ് ബാധിച്ച 55 രാജ്യങ്ങളിലേയ്‌ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിനും മറ്റ് സഹായങ്ങളും അയച്ചതിന് യു.എന്‍ പ്രശംസിച്ചു
- മിഷന്‍ സാഗര്‍ പദ്ധതിയിലൂടെ ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്ര രാജ്യങ്ങളിലേയ്‌ക്ക് (മാലദ്വീപ്, മൗറീഷ്യസ്, മഡഗാസ്‌കര്‍, കൊമോറോസ്, സീഷെല്‍സ്) രണ്ട് മെഡിക്കല്‍ സഹായ സംഘങ്ങള്‍, മരുന്നുകള്‍, അവശ്യഭക്ഷ്യവസ്തുക്കള്‍ എന്നിവയുമായി ഐ.എന്‍.എസ്.കേസരിയെ അയച്ചു
- 32 ആഫ്രിക്കന്‍ രാജ്യങ്ങളിലേയ്‌ക്ക് ടെസ്റ്റ് കിറ്റുകള്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, പാരസെറ്റമോള്‍, മറ്റ് അവശ്യമരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്ന അവശ്യ മെഡിക്കല്‍ കിറ്റുകള്‍ ഇന്ത്യ വിതരണം ചെയ്തു
- വൈദ്യോപകരണങ്ങള്‍ നല്‍കിയതിന് ഭൂട്ടാന്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു
- 23 ടണ്‍ അവശ്യമരുന്നുകള്‍ അയച്ചതിന് നേപ്പാള്‍ നന്ദി അറിയിച്ചു
- വൈദ്യസഹായം ചെയ്തതിന് കസാക്കിസ്ഥാന്‍, റഷ്യ, ബ്രിട്ടന്‍ നന്ദി അറിയിച്ചു
- കോവിഡ് കാലത്ത് 120 ലധികം രാജ്യങ്ങളിലേയ്‌ക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്തു
- ആരോഗ്യപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് പകര്‍ച്ചവ്യാധി (ഭേദഗതി) ഓര്‍ഡിനന്‍സ് കൊണ്ട് വന്നു. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റം. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് 6 മാസം മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നു
- ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും മാസ്റ്റര്‍ ഡാറ്റാബേസായി ംംം.രീ്ശറംമൃൃശീൃ.െഴീ്.ശി എന്ന പോര്‍ട്ടല്‍ സൃഷ്ടിച്ചു
- 3060 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകളിലായി 25 ദിവസത്തിനുളളില്‍ 40 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിച്ചു. ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലേക്ക് 1245 എണ്ണം, ബീഹാര്‍- 846, ജാര്‍ഘണ്ഡ്- 123, മധ്യപ്രദേശ് – 112, ഒഡീഷ – 73
- കോവിഡ് പ്രതിസന്ധി തുടങ്ങിയപ്പോള്‍ ഒരു പി.പി.ഇ. കിറ്റ് പോലും നിര്‍മ്മിക്കാതിരുന്ന ഭാരതം ഇപ്പോള്‍ പ്രതിദിനം 3 ലക്ഷം പി.പി.ഇ. കിറ്റുകളും എന്‍- 95 മാസ്‌കുകളും ഭാരതത്തില്‍ നിര്‍മ്മിക്കുന്നു.
• സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര സ്ഥാപനങ്ങള്‍ക്കുമായി 111.08 ലക്ഷം എന്‍-95 മാസ്‌കുകളും 74.48 ലക്ഷം പിപിഇ കളും നല്‍കി.
• രണ്ട് മാസം കൊണ്ട് പിപിഇ കിറ്റ് നിര്‍മ്മിക്കുന്ന ലോകത്തെ രണ്ടാമത്തെ വലിയ രാജ്യമായി ഭാരതം മാറി.
- സ്വാശ്രയത്തിനുളള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ചലച്ചിത്ര വ്യവസായം സ്വാഗതം ചെയ്തു. പ്രാദേശിക ഇന്ത്യന്‍ പ്രതിഭകള്‍ക്കും മറ്റു ജീവനക്കാര്‍ക്കും അവസരം നല്‍കുന്നതിനും ഷൂട്ടിംഗ് പൂര്‍ണ്ണമായും ഭാരതത്തില്‍ ചിത്രീകരിക്കുന്നതിനും ഭാവിയില്‍ ഊന്നല്‍ നല്‍കാനും തീരുമാനിച്ചു
- വന്ദേഭാരത് മിഷന്‍ – കോവിഡ്-19 നെ തുടര്‍ന്ന് വിദേശരാജ്യങ്ങളിലുളള ഇന്ത്യന്‍ പൗരന്‍മാരെ ആകാശമാര്‍ഗം ഭാരതത്തിലെത്തിക്കുന്നതിനായി ആരംഭിച്ച ദൗത്യം
- ഓപ്പറേഷന്‍ സമുദ്രസേതു- കോവിഡ്-19 നെ തുടര്‍ന്ന് ഇന്ത്യന്‍ പൗരന്‍മാരെ വിദേശതീരങ്ങളില്‍ നിന്ന് നാട്ടിലേയ്‌ക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യന്‍ നാവികസേന ആരംഭിച്ച ദൗത്യം
• ഈ രണ്ട് ദൗത്യത്തിലൂടെ 30 രാജ്യങ്ങളില്‍ നിന്നും 28,500 ഭാരത പൗരന്‍മാരെ തിരിച്ചു കൊണ്ടു വന്നു.
- ലോക് ഡൗ ണ്‍ നടപ്പിലാക്കിയതിനാല്‍ 2020 മെയ് 23 വരെ ഏകദേശം 14-29 ലക്ഷം അണുബാധകളും 37,000-71,000 മരണങ്ങളും ഒഴിവായി
- കോവിഡ് കേസുകളുടെ ഇരട്ടിക്കല്‍ നിരക്ക് ലോക് ഡൗണിന് മുമ്പ് 3.4 ദിവസമായിരുന്നത് 2020 മെയ് 23 ആയപ്പോള്‍ 13.3 ദിവസം ആയി
- ഭാരതത്തിലെ കൊറോണ വൈറസ് സുഖപ്പെടല്‍ നിരക്ക് 2020 മെയ് 28 ആയപ്പോള്‍ 42 ശതമാനത്തിലധികം ആയി ഉയര്‍ന്നു. ആദ്യ ലോക് ഡൗണ്‍ സമയത്ത് സുഖപ്പെടല്‍ നിരക്ക് 7.1%
- ആഗോളതലത്തില്‍ ഒരു ലക്ഷം പേരില്‍ 4.1 പേര്‍ക്ക് കോവിഡ് മരണമുണ്ടായപ്പോള്‍ ഇന്ത്യയില്‍ വെറും 0.2% ആണ് (20.05.2020 വരെ)
- 2020 ഏപ്രില്‍, മെയ് മാസങ്ങളിലെ കേന്ദ്രനികുതിയിനത്തിലും തീരുവയിനത്തിലും വിഹിതമായി സംസ്ഥാനങ്ങള്‍ക്ക് 92,077 കോടി രൂപ അനുവദിച്ചു
- 15,000 കോടി രൂപയുടെ ഇന്ത്യ കോവിഡ്-19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റം പ്രിപേയര്‍ഡ്‌നസ് പാക്കേജിന് 23.04.2020 ന് അംഗീകാരം നല്‍കി. കൂടാതെ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി 7,774 കോടി രൂപയും വകയിരുത്തി
- പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് പഞ്ചസാരമില്ലുകള്‍ ഹാന്‍ഡ് സാനിറ്റൈസറുകളുടെ ഉല്പാദനം വര്‍ദ്ധിപ്പിച്ചു.
- കോവിഡ്-19 നെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതിനായി നിരവധി നഗരങ്ങളിലും പട്ടണങ്ങളിലും ഫ്‌ളൈ പാസ്റ്റുകളും പ്രമുഖ ആശുപത്രികളില്‍ പുഷ്പവൃഷ്ടിയും ഇന്ത്യന്‍ സേനകള്‍ നടത്തി
- എല്ലാ ഉപഭോക്താക്കള്‍ക്കും തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി
- ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ – ഇന്ത്യയെ സ്വാശ്രയമാക്കാനായി നടപ്പിലാക്കുന്ന പദ്ധതി. ഭാരതത്തിന്റെ സ്വാശ്രയത്വം സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങള്‍, സാങ്കേതിക വിദ്യധിഷ്ഠിത സംവിധാനം, ഊര്‍ജ്വസ്വലമായ ജനത, ഉപഭോഗം എന്നീ അഞ്ച് തൂണുകള്‍ അടിസ്ഥാനമാക്കിയായിരിക്കണം എന്ന് പ്രധാനമന്ത്രി.
• 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. ജി.ഡി.പിയുടെ 10%.
• സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഈടില്ലാതെ 3 ലക്ഷം കോടി രൂപയുടെ വായ്പ. 100 കോടി രൂപ വരെ വിറ്റുവരവുളളവര്‍ക്ക് അപേക്ഷിക്കാം. തിരിച്ചടവിന് ഒരു വര്‍ഷത്തെ മൊറട്ടോറിയം. 45 ലക്ഷം യൂണിറ്റുകള്‍ക്ക് പ്രയോജനം.
• തകര്‍ച്ചയിലായ സംരംഭങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ 20,000 കോടി രൂപയുടെ വായ്പ. 2 ലക്ഷം പേര്‍ക്ക് പ്രയോജനം
• ഈ വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ സഹായിക്കും. ഇതിന് 50,000 കോടി രൂപയുടെ സഹായം.
• സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ നിര്‍വചനം പൊളിച്ചെഴുതി. ഇതോടെ ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും
• വിദേശ ഉല്പന്നങ്ങള്‍ വാങ്ങുന്നത് കുറയ്‌ക്കാനും ഇന്ത്യന്‍ സ്ഥാപനങ്ങളെ രക്ഷിക്കാനും ആയി പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഉപകരണങ്ങളും വസ്തുക്കളും മറ്റും വാങ്ങാനുളള 200 കോടി രൂപ വരെയുളള ടെന്‍ഡറുകളില്‍ നിന്നും വിദേശ കമ്പനികളെ ഒഴിവാക്കി
• 100 ജീവനക്കാര്‍ വരെയുളള ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളിയുടെയും തൊഴിലുടമയുടെയും മൂന്ന് മാസത്തെ (2020 ജൂണ്‍-ആഗസ്റ്റ്) പി.എഫ് വിഹിതം കൂടി കേന്ദ്രസര്‍ക്കാര്‍ അടയ്‌ക്കും. 3.67 ലക്ഷം സ്ഥാപനങ്ങള്‍ക്കും 72.22 ലക്ഷം തൊഴിലാളികള്‍ക്കും പ്രയോജനം. 12 % വിഹിതം 10 % ആയി കുറച്ചു
• ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍, ഭവന വായ്പാ കമ്പനികള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവയ്‌ക്ക് പ്രത്യേക ലിക്വിഡിറ്റി സ്‌കീമായി 30,000 കോടി രൂപ. ഇതിന് പുറമെ 45,000 കോടി രൂപയുടെ വായ്പാ ഗ്യാരന്റി പദ്ധതിയും.
• ഊര്‍ജ്ജ വിതരണ കമ്പനികളുടെ നഷ്ടം നികത്താനായി 90,000 കോടി രൂപ
• സര്‍ക്കാര്‍ മേഖലയില്‍ 2020 മാര്‍ച്ച് 25 മുതല്‍ അവസാനിച്ച എല്ലാ നിര്‍മ്മാണ കരാറുകളും 6 മാസം ദീര്‍ഘിപ്പിച്ചു
• ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതി 2020 നവംബര്‍ 30 വരെ നീട്ടി
• ശമ്പളമല്ലാത്ത വരുമാനത്തില്‍ നിന്നും 2021 മാര്‍ച്ച് 31 വരെ ടി.ഡി.എസ് നിരക്ക് 25% കുറച്ചു. 50,000 കോടി രൂപ നികുതി ദായകര്‍ക്ക് ലഭിക്കും.
• 50 ലക്ഷം വഴിയോരകച്ചവടക്കാര്‍ക്ക് 10,000 രൂപ വീതം വായ്പ.
• 2.5 കോടി കര്‍ഷകര്‍ക്ക് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴി 2 ലക്ഷം കോടി രൂപ വായ്പ നല്‍കും. മത്സ്യതൊഴിലാളികള്‍, കന്നുകാലി വളര്‍ത്തല്‍ എന്നിവയും ഉള്‍പ്പെടുത്തും
• നാമമാത്ര-ചെറുകിട കര്‍ഷകര്‍ക്ക് 30,000 കോടി രൂപയുടെ വായ്പ
• ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് നടപ്പിലാക്കും. ഒരിന്ത്യ ഒരു വേതനം. മിനിമം കൂലി ഉറപ്പാക്കാന്‍ നിയമഭേദഗതി കൊണ്ട് വരും
• ക്രഡിറ്റ് ലിങ്ക്ഡ് സബ്‌സിഡി സ്‌കീം 2021 മാര്‍ച്ച് 31 വരെ നീട്ടി. ഇതിനായി 70,000 കോടി രൂപ
• 8 കോടി ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് രണ്ടു മാസത്തെ സൗജന്യ റേഷന്‍
• ഇതരസംസ്ഥാന തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും
• വനവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ 6,000 കോടി രൂപ
• മുദ്ര വായ്പകള്‍ക്ക് 2 ശതമാനം പലിശയിളവ്
• പത്തോ അതിലധികമോ തൊഴിലാളികളുളള സ്ഥാപനങ്ങളെ ഇ.എസ്.ഐ. പരിധിയില്‍ ഉള്‍പ്പെടുത്തും
• കാര്‍ഷിക മേഖലയുടെ അടിസ്ഥാന വികസനത്തിന് ഒരു ലക്ഷം കോടി രൂപ
• മൃഗസംരക്ഷണ മേഖലയുടെ അടിസ്ഥാന വികസനത്തിന് 15,000 കോടി രൂപ
• ചെറുകിട ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്ക് 10,000 കോടി രൂപ
• ക്ഷീര സഹകരണസംഘങ്ങള്‍ക്ക് 2 ശതമാനം പലിശയിളവിന് 5,000 കോടി രൂപ
• പ്രധാനമന്ത്രി മത്സ്യ സമ്പദ യോജനയിലൂടെ മത്സ്യബന്ധനമേഖലയുടെ സമഗ്ര വികസനത്തിന് 20,000 കോടി രൂപ
• ക്ഷീരോല്‍പാദന മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് 15,000 കോടി രൂപ
• 10 ലക്ഷം ഹെക്ടറില്‍ ഔഷധ കൃഷിയ്‌ക്ക് 4,000 കോടി രൂപ. ഗംഗയുടെ തീരത്ത് 800 ഹെക്ടറില്‍ ഹെര്‍ബല്‍ ഇടനാഴി.
• തേനീച്ച വളര്‍ത്തലിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് 500 കോടി രൂപ
• ഓപ്പറേഷന്‍ ഗ്രീന്‍സ് വിപുലമാക്കാന്‍ 500 കോടി രൂപ. തക്കാളി, സവാള, ഉരുളക്കിഴങ്ങ് (ടോപ്) എന്നിവയില്‍ നിന്ന് ഓപ്പറേഷന്‍ ഗ്രീന്‍സ് എല്ലാ പഴങ്ങളിലേയ്‌ക്കും പച്ചക്കറികളിലേയ്‌ക്കും (ടോട്ടല്‍) വ്യാപിപ്പിക്കും
• വിളകള്‍ സംഭരിക്കാനുളള ചെലവിന്റെ സബ്‌സിഡിയ്‌ക്ക് 500 കോടി രൂപ
• മെച്ചപ്പെട്ട വിലയ്‌ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് കര്‍ഷകര്‍ക്ക് വിപണി തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതിനായി കേന്ദ്ര നിയമം കൊണ്ട് വരും
• കര്‍ഷര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനായി 1955 ലെ അവശ്യവസ്തു നിയമം ഭേദഗതി ചെയ്യും
• വോക്കല്‍ ഫോര്‍ ലോക്കല്‍ വിത്ത് ഗ്ലോബല്‍ ഔട്ട് റീച്ച് എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സൂക്ഷ്മ ഭക്ഷ്യ സംരംഭങ്ങളെ നിയമവിധേയമാക്കുന്നതിന് 10,000 കോടി രൂപയുടെ പദ്ധതി
• കല്‍ക്കരി ഖനനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് സ്വകാര്യ മേഖലയുടെ പങ്കാളിത്തം. 50,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം
• വ്യോമമേഖല ഉപയോഗിക്കാനുളള നിയന്ത്രണങ്ങള്‍ ലഘൂകരിക്കും. നിലവില്‍ വ്യോമമേഖലയുടെ 60 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. വിമാനത്താവളങ്ങളെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കും
• കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കും. ലോഡ് ഷെഡ്ഡിംഗിന് പിഴ. സബ്‌സിഡിയ്‌ക്ക് നേരിട്ടുളള പണം കൈമാറ്റം
• ബഹിരാകാശ പര്യവേഷണം, സാറ്റലൈറ്റ് ലോഞ്ച്, ഉപഗ്രഹ വിക്ഷേപണം എന്നിവയില്‍ സ്വകാര്യ കമ്പനികള്‍ക്കും അവസരം. നിയന്ത്രണം ഐ.എസ്.ആര്‍.ഒ യ്‌ക്ക് ആയിരിക്കും
• മേക്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കാന്‍ പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 49 ശതമാനത്തില്‍ നിന്നും 74 ആയി ഉയര്‍ത്തി
• ക്യാന്‍സര്‍ പോലുളള രോഗങ്ങള്‍ക്ക് ചെലവു കുറഞ്ഞ ചികിത്സ ലഭ്യമാക്കുന്നതിന് മെഡിക്കല്‍ ഐസോടോപ്പുകളുടെ ഉല്‍പാദനത്തിന് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ റിസര്‍ച്ച് റിയാക്ടര്‍ സ്ഥാപിക്കും.
• ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നതിന് വികിരണ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സംവിധാനം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിക്കും
• ഗവേഷണ സംവിധാനങ്ങളും സാങ്കേതിക സംരംഭകരും തമ്മിലുളള കൂട്ടായ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ ടെക്‌നോളജി ഡവലപ്പ്‌മെന്റ് കം ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും
• പുതുക്കിയ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് സ്‌കീം വഴി സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കും. ഇതിനായി 8,100 കോടി രൂപ
• സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി 5 ശതമാനമായി ഉയര്‍ത്തി
• ഓവര്‍ഡ്രാഫ്റ്റ് കാലാവധി 14 ല്‍ നിന്ന് 21 ദിവസമാക്കി
• തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് അധികമായി 40,000 കോടി രൂപ. ഇതിലൂടെ 300 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കും
• പാപ്പരത്ത നടപടികള്‍ ആരംഭിക്കാനുളള കുറഞ്ഞ പരിധി ഒരു ലക്ഷത്തില്‍ നിന്നും ഒരു കോടി രൂപയായി ഉയര്‍ത്തി
• അടുത്ത ഒരു വര്‍ഷത്തേയ്‌ക്ക് പുതിയ പാപ്പരത്വ നടപടികള്‍ക്ക് തുടക്കം കുറിയ്‌ക്കില്ല
• സാങ്കേതികവും നടപടിക്രമപരവുമായ പാളിച്ചകളില്‍ കമ്പനികള്‍ വരുത്തിയ പിഴവുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കും
• ഒരു രാജ്യം ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം. സംസ്ഥാനങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുളള ദീക്ഷയെന്ന ഓണ്‍ലൈന്‍ പഠനപദ്ധതിയും ക്യു ആര്‍ കോഡുളള, എല്ലാ ക്ലാസുകളിലേക്കും വേണ്ട പാഠപുസ്തകങ്ങളുമാണ് പി.എം.ഇ വിദ്യയിലെ ഒരു ഘടകം
• ഒരു ക്ലാസ് ഒരു ചാനല്‍- ഒന്ന് മുതല്‍ 12 വരെയുളള ക്ലാസുകളിലേയ്‌ക്ക് ഓരോ ചാനല്‍ വീതം
• കാഴ്ചയ്‌ക്കും കേള്‍വിക്കും കുഴപ്പമുളള കുട്ടികള്‍ക്ക് പ്രത്യേക ഉളളടക്കം
• ഉന്നതനിലവാരമുളള 100 സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് 2020 മെയ് 30 മുതല്‍ അനുമതി
• മനോദര്‍പ്പണ്‍ – കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക പിന്തുണ നല്‍കാനും മാനസിക ആരോഗ്യം വര്‍ധിപ്പിക്കാനും വൈകാരിക സുരക്ഷിതത്വം നല്‍കാനും
• പുതിയ ദേശീയ കരിക്കുലവും അധ്യയനത്തിനുളള ചട്ടക്കൂടും ഉടന്‍ തുടങ്ങും
• ഓരോ കുട്ടിയും പഠന നിലവാരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നാഷണല്‍ ലിറ്ററസി ആന്‍ഡ് ന്യൂമറസി മിഷന്‍ 2020 ഡിസംബറില്‍ ആരംഭിക്കും
• ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിന് പി.എം. കെയറില്‍ നിന്നും 1,000 കോടി രൂപ അനുവദിച്ചു
• മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കുന്നതിന് 2,000 കോടി രൂപ അനുവദിച്ചു.
• പ്രതിരോധ വാക്‌സിന്‍ നിര്‍മ്മാണത്തിന് 100 കോടി രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക: