Categories: Thiruvananthapuram

എയര്‍പോര്‍ട്ട് കാഷ്വല്‍ മസ്ദൂര്‍ സംഘം പ്രതിഷേധിച്ചു

അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എസ്എടിഎസ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് എതിരെ എയര്‍പോര്‍ട്ട് കാഷ്വല്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) പ്രതിഷേധിച്ചു.

Published by

തിരുവനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എസ്എടിഎസ് മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്ക് എതിരെ എയര്‍പോര്‍ട്ട് കാഷ്വല്‍ മസ്ദൂര്‍ സംഘം (ബിഎംഎസ്) പ്രതിഷേധിച്ചു. എയര്‍ഇന്ത്യ എസ്എടിഎസ് ഓഫീസിന് മുന്നില്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍ നില്‍ക്കുന്ന തൊഴിലാളികള്‍ നടത്തിയ പ്രതിഷേധ ധര്‍ണ ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. 

മാനേജ്‌മെന്റിന്റെ പിരിച്ചുവിടല്‍ നടപടിയും തൊഴിലാളി വിരുദ്ധ നടപടിയും അവസാനിപ്പിക്കണമെന്ന് കെ. ജയകുമാര്‍ ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിഎംഎസ് ശക്തമായ സമര നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. എയര്‍പോര്‍ട്ട് കാഷ്വല്‍ മസ്ദൂര്‍ സംഘം ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. സൂചനാ പ്രതിഷേധ ധര്‍ണയില്‍ ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ജയരാജ്, സുരേഷ് എന്നിവര്‍ സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക