വെഞ്ഞാറമൂട്: നാടിനെ നിരീക്ഷിക്കേണ്ട പോലീസുകാര്‍ മൊത്തത്തില്‍ നിരീക്ഷണത്തില്‍ ആയാല്‍ നാട്ടുകാര്‍ എന്തുചെയ്യും. ആ ഒരു അവസ്ഥയാണ് വെഞ്ഞാറമൂട്ടില്‍. അബ്കാരി കേസില്‍ പിടിയിലായ റിമാന്‍ഡ് പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായതു വെഞ്ഞാറമൂട് സ്റ്റേഷനിലെ 68 ഉദ്യോഗസ്ഥരാണ്.
സ്റ്റേഷനിലെ സിഐ അടക്കം 34 പോലീസ് ഉദ്യോഗസ്ഥരും 32 പോലീസ് ട്രെയിനികളും രണ്ടു ഹോംഗാര്‍ഡുകളും നിരീക്ഷണത്തിലാണ് വീടുകളില്‍. അബ്കാരി കേസ് പ്രതിയെ പിടിക്കാനുള്ള കാരണം തന്നെ പ്രതി സഞ്ചരിച്ച വാഹനം പോലീസ് ട്രെയിനിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയതിനാലാണ്. വ്യാജമദ്യവുമായി പിടിച്ച പ്രതിയെ സെല്ലില്‍ സൂക്ഷിച്ചിട്ട് അടുത്ത ദിവസം ആണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. അതുകൊണ്ട് രണ്ടു ദിവസവും ഡ്യൂട്ടിക്ക് വന്ന പോലീസുകാര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവന്നു.
ഇതിനു സമാനമായ സംഭവമാണ് ഇന്നലെയും നടന്നത്. വ്യത്യസ്ത കേസുകളിലായി പിടിയിലായ രണ്ട് റിമാന്‍ഡ് പ്രതികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ പോകേണ്ടിവന്നത് പുതുതായി വന്ന 14 പോലീസ് ഉദ്യോഗസ്ഥരാണ്. അതോടുകൂടി സ്റ്റേഷനിലെ അംഗബലം കുറഞ്ഞു. സ്റ്റേഷന് പ്രവര്‍ത്തനം താറുമാറായി. ലോക്ഡൗണിന്റെ തുടക്കം മുതല്‍ തന്നെ കര്‍ശനനിയന്ത്രണങ്ങളും മരുന്നുകളും ഭക്ഷണവും കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുത്തും നിര്‍ദേശങ്ങളുമായി ഒട്ടേറെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു വെഞ്ഞാറമൂട് പോലീസ് ചെയ്തുവന്നത്. ഇപ്പോള്‍ സ്റ്റേഷനില്‍ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കാന്പോലും പറ്റാത്ത അവസ്ഥയായി.
ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ജനങ്ങള്‍ അധികമായി ഇറങ്ങുകയും കൊറോണ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് വന്നതിന്റെയും അടിസ്ഥാനത്തില്‍ ആണ് ഡിജിപി സ്റ്റേഷനുകളില്‍ സര്‍ക്കുലര്‍ അയച്ചത്. അതതു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ അംഗബലം അനുസരിച്ചു പകുതിയാക്കി ഡ്യൂട്ടി ക്രമീകരിക്കാന്‍. പകുതി ഉദ്യോഗസ്ഥര്‍ ഏഴു ദിവസം വിശ്രമിക്കുകയും ബാക്കിയുള്ളവര്‍ ജോലിക്ക് വരികയും ചെയ്യുക. വെഞ്ഞാറമൂട്ടില്‍ സംഭവിച്ച പോലുള്ള ഒരു അവസ്ഥ വന്നാല്‍ പകുതിപ്പേര്‍ നിരീക്ഷണത്തില്‍ പോയാലും ബാക്കി ആളുകള്‍ക്ക് ജോലിക്ക് വരാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാകും. ഡിജിപി യുടെ ഉത്തരവ് ഗൗനിക്കാത്തതിന്റെ പേരിലാണ് വെഞ്ഞാറമൂട് സ്റ്റേഷനില്‍ ഇങ്ങനെ ഒരവസ്ഥ സംജാതമായിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള സ്റ്റേഷനുകളില്‍ ഈ സര്‍ക്കുലര്‍ പോയിട്ടും പല സ്റ്റേഷനുകളിലും ഇതു നടപ്പിലാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: