തിരുവനന്തപുരം: ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ പോലും മര്യാദക്ക് ഉണ്ടാക്കാന്‍ കഴിയാത്ത കേരള സര്‍ക്കാരാണ് ബിബിസിയിലും ന്യൂയോര്‍ക്ക് ടൈംസിലും വാഷിംഗ്ടണ്‍ പോസ്റ്റിലും ഒക്കെ കയറി നമ്പര്‍ വണ്‍ ഭരണത്തെപ്പറ്റി വാചാലരായിരുന്നതെന്ന് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. മുഖ്യമന്ത്രിക്ക് പിആര്‍ വര്‍ക്കിനല്ലാതെ മറ്റൊന്നും സമയമില്ലാത്തതിനാല്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല.
ദിവസങ്ങള്‍ക്കുള്ളില്‍ ആരോഗ്യ സേതു ആപ്പ് ഉണ്ടാക്കി പത്തു കോടിയിലധികം ആളുകള്‍ക്കിടയില്‍ കൃത്യമായി വിന്യസിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നുള്ള കാര്യം മറക്കരുതെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക