Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാധവമാനസം

സാരഥികളുടെ സന്ദേശം-15

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
May 29, 2020, 04:00 am IST
in Samskriti

അസമില്‍ ഭക്തിമുക്തിയുടെ സാന്ദ്രാനന്ദമായ പ്രചരണതപസ്യ പതിനഞ്ചാം ശതകത്തിലാണ് പൂര്‍വാധികം ശക്തിയാര്‍ജിച്ചത്. മഹാഗുരു ശങ്കരദേവന്റെ ദര്‍ശന സമീക്ഷയില്‍ മാധവദേവയെന്ന മഹോപാസകന്റെ അക്ഷീണമായ സപര്യ ഇതിന് ഊര്‍ജം പകരുകയായിരുന്നു. വിഷ്ണുഭക്തിയുടെ ആന്ദോളനങ്ങള്‍ സാമൂഹ്യ നവോത്ഥാനത്തിന്റെ അന്തരീക്ഷത്തില്‍ അലയടിക്കുകയായി. 1492 ല്‍ ലവിംപൂരിലെ കൊച്ചു ഗ്രാമത്തിലാണ് മാധവദേവയുടെ ജനനം. ആത്മീയ പ്രചാരത്തിനും സാമൂഹ്യ സേവനത്തി

നും ‘കേവലീയ’ എന്ന നിത്യബ്രഹ്മചാരികളുടെ സംഘരൂപീകരണം മാധവദേവയെ ശ്രദ്ധേയനാക്കി. ഗുരുവായ ശങ്കരദേവന്റെ ‘സത്ര’ത്തിന്റെ സൂത്രധാരനായി പ്രവര്‍ത്തിച്ച മാധവദേവ ചര്യാനുഷ്ഠാനങ്ങളുടെ ഒരു ക്രിയാപദ്ധതി തന്നെ ആവിഷ്‌കരിക്കുകയായിരുന്നു. മനസ്സും ശരീരവും ബുദ്ധിയും ചേര്‍ന്ന് സാധനാനുഷ്ഠാനത്തിലൂടെയുള്ള  പുതിയൊരു ജീവിതക്രമമായിരുന്നു അത്. ഗുരുസമാധിക്കു ശേഷം സത്രത്തിന്റെ പരമാചാര്യപദവി വഹിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ പലതും ചോദ്യം ചെയ്യപ്പെട്ട അവസരത്തിലാണ് ‘മഹാപുരുഷീയ പ്രസ്ഥാനം’ ക്ഷയിക്കാന്‍ തുടങ്ങിയത്.  

പുരാണസത്യങ്ങളുടെ വിചിന്തനങ്ങള്‍ക്ക് നവവ്യാഖ്യാനമേകുന്ന ‘ജന്മരഹസ്യം’ എന്ന മഹാദേവയുടെ ആദ്യകാവ്യം തന്നെ ഏറെ ചര്‍ച്ചാ വിധേയമായി. ‘കാന്തിമാല’, ‘രാമായണം ആദികാണ്ഡം’, ‘രാജസൂയം’, ‘ഭക്തിരത്‌നാമാവലി’യുടെ അസമീസ് തര്‍ജമ, കൃഷ്ണാലീലാവിഷ്‌കാരമായ ‘കോര്‍ധാര’, ‘ഭൂമിലുടുവ’ എന്നീ രചനകള്‍ മാധവദേവയുടെ ഉജ്വലമായ പ്രതിഭായത്‌നങ്ങളാണ്. പ്രകൃഷ്ടരചനയായ ‘നാമഘോഷ’ യെന്ന ‘ഹജാരി ഘോഷ’  യോഗാത്മക കാവ്യങ്ങള്‍ക്കിടയില്‍ സമുന്നദ പദവിയര്‍ഹിക്കുന്നു. സഹസ്രപദങ്ങളുടെ സാരസംഗ്രഹമായ കൃതി അതീതങ്ങളുടെ അമേയാനുഭൂതിയാണ് വിടര്‍ത്തുന്നത്. ബാര്‍പേട്ട്, ഗുണകുച്ചി, സുന്ദരിദിയ എന്നീ പ്രദേശങ്ങളിലെ സത്രങ്ങളില്‍ മാറി മാറി ജീവിച്ചു വന്ന മാധവദേവ രാജാരഘുദേവന്റെ അനിഷ്ടത്തിന് പാത്രമായി. തുടര്‍ന്ന് ശത്രുക്കള്‍ ഗുരുവിനെ പ്രതിരോധിക്കുകയായിരുന്നു. ഒടുക്കം രാജാ ലക്ഷ്മീനാരായണ കൂച്ച്ബീഹാറിലേക്ക് മാധവദേവയെ സ്വാഗതം ചെയ്തു. അവിടെ ദേവു ദുവാര്‍ ഗ്രാമത്തിലെ സ്വന്തം സത്രത്തിലാണ് ഗുരു ശിഷ്ട ജീവിതം നയിച്ചത്. രാജാവും കുടുംബവും വൈഷ്ണവമതം സ്വീകരിച്ചതോടെ ഗുരുവിന് പിന്നില്‍ അനുയായികളും ആരാധകരും അണിനിരന്നു. വൈഷ്ണവനവോത്ഥാനത്തിന്റെ നല്ല നാളുകളില്‍ മാധവദേവ നല്‍കിയ നേതൃത്വവും പ്രദര്‍ശിപ്പിച്ച ആത്മീയ സംസ്‌കൃതിയും തുടര്‍ന്നുള്ള നവോത്ഥാന ദശയുടെ കര്‍മരംഗത്ത് മാതൃകയായി.  

സ്ത്രീശക്തിയെ ആത്മീയശക്തിയാക്കി പരിവര്‍ത്തനം ചെയ്യാനുള്ള മാധവദേവയുടെ ആഹ്വാനം വനിതാ ശാക്തീകരണത്തിന് വഴിയൊരുക്കി. ശങ്കരദേവയുടെ പൗത്രിയും കവിയുമായ കനകലത സത്രത്തിന്റെ പ്രഥമാചാര്യയായാണ് പ്രവര്‍ത്തിച്ചത്. വ്യക്തി വികാസവും സമൂഹത്തിന്റെ അഭ്യുന്നതിയും വൈഷ്ണവസാരസന്ദേശത്തിലൂടെ സാക്ഷാത്കരിക്കുകയായിരുന്നു ഗുരു. മാധവദേവ ഉണര്‍ത്തിയെടുത്ത മനുഷ്യപുനഃസൃഷ്ടിയും മാനവസേവയും നവോത്ഥാനത്തിന്റെ ബീജമന്ത്രമായി നവയുഗം മാറോടണയ്‌ക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

News

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

India

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

Kerala

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.