മലപ്പുറം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഇന്നലെ ആറുപേര്‍ കൂടി രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തി വൈറസ്ബാധ സ്ഥിരീകരിച്ചവരാണ് രോഗം ഭേദമായി മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
മെയ് 10ന് രോഗബാധ സ്ഥിരീകരിച്ച അങ്ങാടിപ്പുറം തയ്യില്‍ ഷാഹുല്‍(34), 14ന് രോഗബാധ കണ്ടെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി കൂത്തുപറമ്പില്‍ കെ.പി.മുഹമ്മദ് റിഫാസ്(27), മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് മൈത്രി റോഡ് പുളിക്കന്‍വീട്ടില്‍ പാലത്തുപടി പി.വി.പ്രസാദ് (44), മാറഞ്ചേരി കാഞ്ഞിരമുക്ക് പഞ്ഞിക്കര ഹൗസ് ധര്‍മ്മരാജ്(49),
17ന് ചികിത്സയിലായ വളാഞ്ചേരി വടക്കുംപുറം വെള്ളത്തൂര്‍ സിദ്ദിഖ്(61), താനാളൂര്‍ വെള്ളിയത്ത് സൈഫുദ്ദീന്(33) എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: