തിരുവനന്തപുരം: മദ്യപിക്കാന്‍ താത്പര്യമുള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദിവസമായിരുന്നു ഇന്നലെ. ബെവ്കോയുടെ വിര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യൂ ഇന്നലെ രാവിലെ മുതല്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. പലതവണ ഇതു പറയുകയും ആപ്പ് ലഭ്യമാകാതിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നു മുതല്‍ മദ്യവിതരണത്തിന് മന്ത്രിസഭ അനുമതി നല്‍കിയതോടെ ആപ്പ് ഇന്നലെ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. രാവിലെ 11 മണി എന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടത് മൂന്നരയ്ക്കു എക്സൈസ് മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു തൊട്ടുപിന്നാലെയുണ്ടാകും എന്നായിരുന്നു പ്രഖ്യാപന. ഇതിനിടെ ബിവറേജസിന്റെ വെബ്സൈറ്റില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് കേരളത്തില്‍ എമ്പാടും വ്യാപിച്ചു. ഈ ലിങ്ക് പ്രകാരം കമ്പനി നല്കിയ കൗണ്ടഡൗണ്‍ സമയത്തും ഒന്നും ആപ്പ് ലഭ്യമായിരുന്നു. ഇതോടെ, ആപ്പ് നിര്‍മിച്ച കമ്പനി ഫെയര്‍കോഡിന്റെ ഫേസ്ബുക്ക് പേജില്‍ രൂക്ഷവിമര്‍ശനുമായി ആള്ക്കാര് എത്തിത്തുടങ്ങി. രാത്രി ഏഴു മണിക്കും തുടര്‍ന്ന് ഒമ്പതു മണിക്കും ആപ്പ് ലഭ്യമാകുമെന്ന് വിവിധമാധ്യമങ്ങളിലൂടെ കമ്പനി അധികൃതര്‍ അറിയിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ, സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് അടുത്ത ദിവസത്തേക്ക് മദ്യത്തിന് ബുക്ക് ചെയ്യാനുള്ള സമയമായ രാത്രി പത്തുമണിയപം പിന്നിട്ടു. ഇതോടെ, ആള്‍ക്കാരുടെ പ്രതിഷേധം ഫേസ്ബുക്ക് പേജിലൂടെയുള്ള തെറിവിളിയായി മാറി.
ഇതിനിടെ, ആപ്പിലൂടെ മദ്യം ബുക്ക് ചെയ്ത ടോക്കണുകളുടെ ചിത്രങ്ങളടക്കം ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി. തെറിവിളി രൂക്ഷമായതോടെ ഫേസ്ബുക്കിലെ ചില പോസ്റ്റുകള്‍ കമ്പനി റിമൂവ് ചെയ്തു. പത്തു മണി കഴിഞ്ഞ് കമ്പനി തന്നെ മറ്റൊരു ലിങ്ക് നല്‍കുകയും ആപ്പ് ആക്റ്റീവ് ആയെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, ഇതുവഴി ആപ്പ് ചെയ്തവര്‍ക്ക് ഒറ്റിപി ലഭിക്കാതെ വന്നതോടെ മലയാളികള്‍ ഉറക്കമളച്ച് ഫെയര്‍കോഡിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്തു തുടങ്ങി. ചുരുക്കംചില അശ്ലീല കമന്റുകള്‍ ഒഴിവാക്കിയാല്‍ ഭൂരിപക്ഷവും നര്‍മം കലര്‍ന്ന ട്രോളുകളും കമന്റുകളും. ഏതാണ്ട് പുലര്‍ച്ചെ ആറു മണി വരെ കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പൊങ്കാല ആയിരുന്നു. എല്ലാവരുടേയും ഒടിപി ഇന്നു വൈകിട്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും സപ്ലി പാസായ എത്ര അവര്മാര് എവിടെ ഉണ്ട് എന്നതടക്കം തമാശ രൂപേണയുള്ള നിരവധി കമന്റുകളാണ് പ്രവഹിച്ചത്.
അതേസമയം, നിലവില്‍ ഒരു കമ്പനി മാത്രമാണ് ഒടിപി സേവനം നല്‍കുന്നതെന്നും ഇതാണ് കുഴപ്പമായതെന്നും ഫെയര്‍കോഡ് വ്യക്തമാക്കി. ബുക്ക് ചെയ്യുന്ന എല്ലാവര്ക്കും ഒടിപി നല്‍കുകയും വേണം. കൂടുതല്‍ ആളുകള്‍ ഒരേസമയം ബുക്ക് ചെയ്യുമ്പോള്‍ ഒടിപി വരുന്നതിന്റെ എണ്ണം കുറഞ്ഞതാണ് പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പ്രധാന കാരണം. ഒരു തവണ ബുക്ക് ചെയ്ത ആള് ഒടിപിക്കായി വീണ്ടും ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍. ഇങ്ങനെവരുമ്പോള്‍ ഒരാള്‍ക്കു തന്നെ ഒന്നിലധികം ഒടിപി നല്‍കേണ്ടി വരുന്നു. ഒടിപി കൂടുതല്‍ ഉല്പാദിപ്പിക്കാന് കഴിഞ്ഞെങ്കിലേ പ്രശ്നം പരിഹരിക്കാനാകൂ. അതിനാള് രണ്ടു കമ്പനികളെ കൂടി ഒടിപി സേവനത്തിനായി ഫെയര്‍കോഡ് സമീപിച്ചിട്ടുണ്ട്. ഒരേ സമയം മൂന്നു കമ്പനികളുടെ ഒടിപി സേവനം ലഭ്യമാക്കി പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ഫെയര്‍കോഡ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: