കൊച്ചി: കൊറോണക്കാലവും സിപിഎം ഫണ്ട് പിരിവിനുള്ള അവസരമാക്കുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ ആവുന്നത്ര പണം സമാഹരിക്കുകയാണ് പദ്ധതി. പാര്‍ട്ടിയുടെ ഈ നയത്തോട് പോഷക സംഘടനകളും വിയോജിപ്പിലാണ്.
തുടര്‍ഭരണം ഏതുവിധേനയും നേടിയെടുക്കാനുള്ള കുതന്ത്രങ്ങളിലാണ് സര്‍ക്കാരും പാര്‍ട്ടിയും. രണ്ടിന്റെയും നിയന്ത്രണം മുഖ്യമന്ത്രി പിണറായി വിജയനു മാത്രമായതിനാല്‍ ചര്‍ച്ചയില്ല, ചര്‍ച്ചാ വേദികളില്ല, അതിനാല്‍ വിയോജിപ്പു പറയാന്‍ പോലും അവസരമില്ല. സ്പ്രിങ്കഌ കമ്പനിയുമായുണ്ടാക്കിയ വന്‍കിട ഇടപാടുകള്‍ മുതല്‍ കൊറോണ ക്വാറന്റൈന് സൗകര്യമൊരുക്കുന്ന കാര്യത്തിലും മദ്യവില്‍പ്പനയുടെ കാര്യത്തിലും വരെ ഫണ്ട് പിരിവാണ് അടിസ്ഥാനം. പോഷക സംഘടനകള്ക്കകത്തുള്ള സാമ്പത്തിക ഇടപാടുകളിലും ഫണ്ട് സ്വരൂപിക്കല്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ചില സംഘടനാ നേതാക്കള്‍ പറയുന്നു.
കൊറോണയെ തുടര്‍ന്ന് പ്രവാസികളെ കേരളത്തിലെത്തിക്കാന്‍ ധൃതിപിടിച്ചതിന്റെ പിന്നിലും ഫണ്ട് പിരിവുണ്ട്. സംസ്ഥാനമാകെ, പ്രത്യേകിച്ച് കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം, തൃശൂര്‍ ജില്ലകളിലെ ഹോട്ടലുകളുമായി പാര്‍ട്ടിയും സര്‍ക്കാരും കരാറുണ്ടാക്കിയിരുന്നു. പ്രവാസികള്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ വന്‍കിട-ഇടത്തരം ഹോട്ടലുകൡ ഒരുക്കാനും അവിടങ്ങളിലേക്ക് പ്രവാസികളെ സ്വയം ക്വാറന്റൈനില്‍ അയയ്ക്കാനുമാണ് പദ്ധതി തയാറാക്കിയത്.
എല്ലാം തയാര്‍, വന്നാല്‍ മതി എന്നു പറഞ്ഞതും ക്വാറന്റൈനില്‍ കഴിയാന്‍ പ്രത്യേക സൗകര്യം വേണ്ടവര്‍ പണം നല്‍കണമെന്നും നിലപാടെടുത്തത് ഈ ‘പാക്കേജി’ന്റെ ഭാഗമായിരുന്നു. ലോക്ഡൗണ്‍കാലത്ത് പാര്‍ട്ടിയും ഹോട്ടലുകളും നേട്ടം പങ്കുവയ്ക്കുന്നതായിരുന്നു പദ്ധതി.
ഇടതു പോഷക സംഘടനയായ എന്‍ജിഒ യൂണിയന്റെ സംസ്ഥാന സമ്മേളനം കൊല്ലത്ത് നിശ്ചയിച്ചിരുന്നു. ഇതിനുള്ള ഫണ്ട് പിരിവ് മാര്‍ച്ച് 31 ന് മുമ്പു തീര്‍ക്കാനും ലക്ഷ്യമിട്ടു. 1750 രൂപയാണ് അംഗത്വ വിഹിതം. മൂന്നു ലക്ഷം അംഗങ്ങളാണ്. അങ്ങനെ പിരിഞ്ഞു കിട്ടിയത് 52 കോടി രൂപ. കേരള ഗവണ്മെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് എന്ന സിപിഎം സംഘടനയുടെ വാര്‍ഷിക സമ്മേളനം വയനാട്ടിലാണ് നശ്ചയിച്ചിരുന്നത്. ഒരുലക്ഷം അംഗങ്ങളില്‍നിന്ന് 4000 രൂപ വീതം പിരിച്ചു. 40 കോടി രൂപ സംഭരിച്ചു. അങ്ങനെ ഈ രണ്ടു സംഘടനകളില്‍നിന്നു മാത്രം 92 കോടി രൂപ. കൊറോണ മൂലം സമ്മേളനങ്ങള്‍ ഉപേക്ഷിച്ചു; ചെലവില്ല. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുകയും ദുരിതാശ്വാസനിധി പിരിക്കുകയും ചെയ്യുമ്പോഴും ഈ 92 കോടിയില്‍നിന്ന് ഒരു കോടി പോലും സംഭാവന കൊടുത്തിട്ടില്ല. ബാലഗോകുലം പോലുള്ള പ്രസ്ഥാനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോഴാണിതെന്ന് സംഘടനാ നേതാക്കളില്‍ ചിലര്‍തന്നെ പറയുന്നു.
മദ്യ വില്‍പ്പനയ്ക്കുള്ള ‘ബെവ്ക്യൂ ആപ്’ വൈകിച്ചത് സര്‍ക്കാര്‍ തന്നെയാണ്. മദ്യ വില്‍പ്പനയില്‍ മദ്യക്കമ്പനികള്‍ക്കാണ് നേട്ടം കൂടുതല്‍. സര്‍ക്കാരിന് നികുതിയിനത്തില്‍ കിട്ടുന്നതിനേക്കാള്‍ മദ്യക്കമ്പനികളുടെ നേട്ടത്തില്‍ നിന്ന് വലിയൊരു ഭാഗം പാര്‍ട്ടിക്ക് എത്തിക്കുന്നതിലെ വിഹിതത്തര്ക്കവും ആപ്പ് വൈകാന്‍ കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: