കാസര്‍കോട്: കാസര്‍കോട് കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തില്‍ 21 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രോഗികള്‍. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ മൂന്നാംഘട്ടത്തില്‍ മാത്രം 63 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര് രോഗവിമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയില്‍ അധികവും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്(44 പേര്). മൂന്നാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ കുമ്പള പഞ്ചായത്തിലാണ് (18പേര്). പൈവളിഗെ 10, മംഗല്‍പ്പാടി ആറ്, കാസര്‍കോട് നഗരസഭ അഞ്ച്, വോര്‍ക്കാടി മൂന്ന്, കോടോംബേളര്, മധൂര്‍, മീഞ്ച, ചെമ്മനാട്, ഉദുമ രണ്ട് വീതം, മടിക്കൈ, കള്ളാര്‍, നീലേശ്വരം നഗരസഭ, അജാനൂര്‍, പൂല്ലൂര്‍പെരിയ, തൃക്കരിപ്പൂര്‍, ചെങ്കള, മുളിയാര്‍, പുത്തിഗെ, കുംബഡാജെ, മഞ്ചേശ്വരം പഞ്ചായത്തുളിലായി ഒന്നും വീതം പേര്‍ക്കുമാണ് മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ രോഗം സ്ഥീരികരിച്ചത്.
കോവിഡ് വ്യാപനത്തിന്റെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ ജില്ലയില്‍ 178 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചെമ്മനാട് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതയുണ്ടായിരുന്നത് 39 പേര്. കാസര്‍കോട് നഗരസഭാ 34, ചെങ്കള 25, മൊഗ്രാല്‍പൂത്തൂര്‍ 15, ഉദുമ 14, മധൂര്‍ 13, മുളിയാര്‍ എട്ട്, കാഞ്ഞങ്ങാട് നഗരസഭാ ഏഴ്, പള്ളിക്കര ആറ്, കുമ്പള, അജാനൂര്‍ നാല് വീതം, ബദിയടുക്ക മൂന്ന്, പുല്ലൂര്‍ പെരിയ രണ്ട്, പൈവളിഗൈ, പടന്ന, മംഗല്‍പ്പാടി, മീഞ്ച ഒന്നുവീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ആദ്യ രണ്ടുഘട്ടങ്ങളിലെ രോഗബാധിതരുടെ കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: