പാലക്കാട്: തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ തകര്‍ന്ന സംരക്ഷണ ഭിത്തിയുടെ പുനര്‍നിര്‍മാണം ആരംഭിച്ചു. 13.5 ലക്ഷംരൂപക്കാണ് താല്‍ക്കാലിക ഭിത്തി നിര്‍മിക്കുക. ഷട്ടറുകളുടെ അറ്റകുറ്റപണിക്കും എമര്‍ജന്‍സി പ്രവര്‍ത്തികള്‍ക്കും 5.88 ലക്ഷം രൂപ അനുവദിച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ പറഞ്ഞു. ഒരു വര്‍ഷത്തെ കാലാവധിക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്.
പത്തുദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കും. പൈലിങ് സ്ഥാപിക്കലും, അടിഞ്ഞുകൂടിയ മണ് തിട്ടകള്‍ നീക്കം ചെയ്യുന്നതും പൂര്‍ത്തിയായി. വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജ് സിവില്‍ റിപ്പയറിങ് വര്‍ക്കിനായി 17 കോടി രൂപയുടെ റീടെണ്ടര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ജൂണ്‍ മാസം അവസാനത്തോടെ വര്‍ക്കുകള്‍ തുടങ്ങാന്‍ ആവുമെന്ന പ്രതീക്ഷയിലാണ്.
വി.ടി. ബല്‍റാം എംഎല്‍എ, ജലസേചന വകുപ്പ് അസി.എക്സി.എഞ്ചിനീയര്‍ കെ.എ.സാജന്, അസി.എഞ്ചിനീയര്‍ കെ. യൂസഫ് ഖാന്, പി.വി. മുഹമ്മദാലി എന്നിവര്‍ പ്രവര്‍ത്തനം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: