ഇടുക്കി: നാല് വിദേശ രാജ്യങ്ങളില്‍ നിന്നായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടുക്കിയിലേക്കെത്തിയത് 20 പേര്. ചൊവ്വാഴ്ച വൈകിട്ട് 12 പേരാണ് നാട്ടിലെത്തിയത്. ടെല്‍ അവീവില്‍ നിന്നുള്ള 10 പേരും ദുബായില്‍ നിന്ന് രണ്ടുപേരുമെത്തി.
അടിമാലി സ്വദേശികളായ ഇവരെ അടിമാലിയിലെ വിവിധ ക്വാറന്റൈന് സെന്ററുകളില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയും പകലുമായി എട്ട് പേരെത്തി. കുവൈറ്റില്‍ നിന്ന് ആറും ഉക്രെയ്നില് നിന്ന് രണ്ടും ആളുകളാണെത്തിയത്. ഇതില്‍ പുരുഷന്മാരെ തൊടുപുഴയിലെ ഈഫല്‍ ടൂറിസ്റ്റ് ഹോമിലും വനിതകളെ ഐശ്വര്യ റെസിഡന്‍സിയിലും സജ്ജമാക്കിയ ക്വാറന്റൈന് സെന്ററുകളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
വരും ദിവസങ്ങളില്‍ കൂടുതലാളുകള്‍ എത്തിയേക്കും. കുമളി ചെക്ക് പോസ്റ്റുവഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്നലെ കേരളത്തിലെത്തിയത് 176 പേര്. 94 പുരുഷന്മാരും 57 സ്ത്രീകളും 25 കുട്ടികളുമാണ് നാട്ടിലെത്തിച്ചേര്‍ന്നത്. തമിഴ്നാട്- 132, കര്‍ണ്ണാടക – 11, മഹാരാഷ്ട്ര- 8, രാജസ്ഥാന്- 4, ആന്ധ്രപ്രദേശ്- 7, തെലുങ്കാന- 2, ഡല്‍ഹി- 5, പോണ്ടിച്ചേരി- 3 എന്നിങ്ങനെയാണ് എത്തിച്ചേര്‍ന്നവരുടെ എണ്ണം. ഇതില്‍ 46 പേര് ഇടുക്കി ജില്ലയിലേക്കെത്തിയവരാണ്.
റെഡ് സോണുകളില്‍ നിന്നെത്തിയ 15 പേരെ അതത് ജില്ലകളില്‍ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്കാണ് അയച്ചത്. ബാക്കിയുള്ള 161 പേരെ കര്‍ശന ഉപാധികളോടെ ഹോം ക്വാറന്റൈന് നിര്‍ദേശിച്ച് വീടുകളിലേയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: