ന്യൂദല്‍ഹി: ഇന്ത്യക്ക്് അടുത്ത വര്‍ഷത്തെ ടി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് ഭീഷണിയായ നികുതി പ്രശനം പരിഹരിക്കുന്നതിന് ഇന്ത്യന്‍ ക്രിക്കറ്റ്് കണ്ട്രോള് ബോര്‍ഡും (ബിസിസിഐ) ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ശ്രമം തുടങ്ങി.
ടൂര്‍ണമെന്റിന് നികുതി ഇളവ് നേടാന്‍ ബിസിസിഐക്ക് കഴിയാത്തതിനാല്‍ 2021 ലെ ടി 20 ലോകകപ്പ് വേദി എടുത്ത കളയുമെന്ന് ഐസിസി ഭീഷണി ഉയര്‍ത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചിച്ച് നികുതി പ്രശ്്നം പരിഹരിക്കാന്‍ മെയ് 18 വരെ ഐസിസി ഇന്ത്യന്‍ ക്രിക്കറ്റ്് ബോര്‍ഡിന് സമയം അനുവദിച്ചിരുന്നു. എന്നാല്‍ കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ബിസിസിഐക്ക് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ല. പ്രശനം പരിഹരിക്കാന്‍ ജൂണ്‍ മുപ്പത് വരെ സമയം അനുവദിക്കണമെന്ന് ബിസിസിഐ , ഐസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേത്വം വഹിക്കുന്ന രാജ്യങ്ങള്‍ നികുതി ഇളവ് നേടേണമെന്ന് ഐസിസി വ്യവസ്ഥയില്‍ വ്യക്തമാക്കുന്നുണ്ട്. 2016 ല്‍ ഇന്ത്യയില്‍ നടന്ന ടി 20 ലോകകപ്പിന് നികുതി ഒഴിവാക്കാന്‍ ബിസിസിഐക്ക് കഴിയാത്തതിനെ തുടര്‍ന്ന് മുപ്പത് ദശലക്ഷത്തോളം ഡോളര്‍ ഐസിസിക്ക് നഷ്ടമുണ്ടായി. അടുത്ത വര്‍ഷത്തെ ടി 20 ലോകകപ്പിന് നികുതി ഇളവ് ലഭിച്ചില്ലെങ്കില്‍ നൂറ് ദശലക്ഷം ഡോളര്‍ നഷ്ടമുണ്ടാകുമെന്നാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: