എന്താണ് മോക്ഷം?
അടുത്ത രണ്ട് ശ്ലോകങ്ങളിലായി എന്താണ് മോക്ഷം എന്നുള്ള ശിഷ്യന്റെ ചോദ്യമാണ്.
ശ്ലോകം 192
ശിഷ്യ ഉവാച
ഭ്രമേണാപ്യന്യഥാ-വാളസ്തു
ജീവഭാവഃ പരാത്മനഃ
തദുപാധേരനാദിത്വത്
നാനാദേര്നാശ ഇഷ്യതേ
ശ്ലോകം 193
അതോളസ്യ ജീവഭാവോളപി
നിത്യാ ഭവതി സംസൃതിഃ
ന നിവര്‍ത്തേത തന്മോക്ഷഃ
കഥം മേ ശ്രീ ഗുരോ വദ
പരമാത്മാവിന് ജീവഭാവം ഉണ്ടായത് ഭ്രമം കൊണ്ടോ മറ്റു കാരണങ്ങളാലോ ആകട്ടെ. പക്ഷേ അതിന് കാരണമായ ഉപാധി അനാദിയാണെന്ന് പറഞ്ഞതിന്നാല്‍ അത് നശിക്കുകയില്ലല്ലോ. ആദിയില്ലാത്തതിന് നാശമുണ്ടാകില്ല എന്നതിനാല്‍ പരമാത്മാവിന്റെ ജീവഭാവം നശിക്കില്ല. അങ്ങനെയെങ്കില്‍ സംസാരം എന്നും നിലനില് ക്കുകയും ചെയ്യും. അപ്പോള്‍ എനിക്ക് എങ്ങനെയാണ് മോക്ഷമുണ്ടാവുക എന്ന് ശ്രീഗുരുവായ അങ്ങ് പറഞ്ഞ് തരണേ..
ഗുരുവിന്റെ ഇതുവരെയുളള വിവരണം വളരെ ശ്രദ്ധയോടെ കേട്ട ശിഷ്യന് തനിക്കുണ്ടായ ഒരു സംശയത്ത ഇവിടെ ചോദിക്കുന്നു.നേരത്തേ ഒരു ശ്ലോകത്തില്‍ ‘അനാദികാലോ/യമഹം സ്വഭാവഃ ജീവഃ’ ജീവഭാവം അനാദിയാണ് എന്ന് പറഞ്ഞിരുന്നു. അനാദി എന്നാല്‍ ആദിയും അന്തവും ഇല്ലാത്തത് എന്നാണര്‍ത്ഥം. അത് അനന്തമാണ്. ആദിയില്ലാത്ത ഒന്നിന് എങ്ങനെ അന്തമുണ്ടാകും. അതിനാല്‍ ജീവഭാവം നശിക്കില്ല എന്ന് കരുതണം. അപ്പോള്‍ സംസാരം എന്നും നിലനില്‍ക്കുമെന്നും പറയേണ്ടി വരും. അങ്ങനെയെങ്കില്‍
പിന്നെ മോക്ഷമെന്ന ഒന്ന് ഉണ്ടാകുമോ? എന്ന സംശയമാണ് ഇവിടെ ഉന്നയിക്കുന്നത്.
പരമാത്മാവിന്റെ ജീവഭാവത്തിന് കാരണങ്ങള്‍ പലതാകാം. ചിലപ്പോള്‍ ഭ്രാന്തി മൂലം തോന്നുന്നതാകാം. അല്ലെങ്കില്‍ വാസ്തവമെന്നും കരുതിയേക്കാമെന്ന് ശിഷ്യന് പറയുന്നു. പക്ഷേ ആ ജീവഭാവം അനാദിയായതിനാല്‍ അതിനെ എങ്ങനെ ഇല്ലാതാക്കും. എങ്കില്‍ മാത്രമല്ലേ മോക്ഷമുണ്ടാകൂ. ഇത് കുഴപ്പം പിടിച്ച സംശയമാണെന്ന് ശിഷ്യന് വിചാരിക്കുന്നു. അതിന്റെ ഉത്തരം ഗുരു തന്നെ പറഞ്ഞ് തന്ന് അനുഗ്രഹിക്കണേ എന്ന പ്രാര്‍ത്ഥനയാണ്’ ശിഷ്യന്.
ഇതിന് ഉത്തരമായി അടുത്ത 13 ശ്ലോകങ്ങളിലൂടെ ഗുരു മോക്ഷത്തെ അഥവാ ആത്മജ്ഞാനത്തെ ഉപദേശിക്കുന്നു.
ആത്മജ്ഞാനം മോക്ഷം
ശ്ലോകം194
ശ്രീ ഗുരുരുവാച
സമ്യക് പൃഷ്ടം തയാ വിദ്വാന്
സാവധാനേന തത് ശൃണു
പ്രാമാണികീ ന ഭവതി ഭ്രാന്ത്യാ മോഹിത കല്പനാ
ഗുരു പറഞ്ഞു വിദ്വാനയവനേ നിന്റെ ചോദ്യം ശ്രേഷ്ഠമായതാണ്. ശ്രദ്ധയോടെ കേള്‍ക്കുക, ഭ്രാന്തി മൂലം വ്യാമോഹിതനായ ആള് സങ്കല്പിച്ച് ഉണ്ടാക്കുന്നതിന് സത്യത്വമില്ല എന്നറിയണം.
ശിഷ്യന്റെ ചോദ്യത്തെ അഭിനന്ദിച്ച് അയാളില്‍ കൂടുതല്‍ താല്പര്യത്തെ ഉണ്ടാക്കിയ ശേഷം ശ്രദ്ധിച്ച് കേള്‍ക്കാന്‍ ഗുരു
നിര്‍ദ്ദേശിക്കുന്നു. ഭ്രമം കൊണ്ട് വ്യാമോഹിതനായ ആള് എന്തെങ്കിലുമൊക്കെ സങ്കല്പിച്ചിട്ടുണ്ടാക്കിയാല് അത് ഒരിക്കലും സത്യമാകില്ല എന്നറിയണമെന്ന് ആദ്യമേ തന്നെ ഗുരു വ്യക്തമാക്കുന്നു. ഭ്രാന്തി മൂലം ബുദ്ധിവ്യാമോഹിതമാകും. പിന്നെ അതില്‍ നിന്നും ഉണ്ടാകുക മിഥ്യയായ സങ്കല്പങ്ങളാകും.ഇതിനെ വാസ്തവമെന്ന് ഒരിക്കലും കരുതാനാവില്ല. സ്വ
പ്നത്തില്‍ കണ്ടത് ഉണര്‍ന്ന് കഴിഞ്ഞാല്‍ വാസ്തവമല്ല എന്ന് ബോധ്യമാകുന്നത് പോലെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: