ന്യൂദല്‍ഹി: ലോക്ക് ഡൗണ്‍ ഫലപ്രദമല്ലെന്ന് പരാമര്‍ശം നടത്തിയ മുന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബിജെപി. ഇന്ത്യ ഒത്തൊരുമിച്ച് കൊറോണക്കെതിരെ പോരാടുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കൊറോണ വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പരിഹാരമല്ലെന്ന് പറയുന്ന രാഹുലിന്റെ വാക്കുകള്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പോലും മുഖവിലയ്ക്കെടുക്കുന്നില്ലായെന്നും അദേഹം ചോദിച്ചു.
ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യപിക്കുന്നതിന് മുമ്പു തന്നെ ലോക്ക്ഡൗണ്‍ ആദ്യം പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബാണ്. രണ്ടാമത് രാജസ്ഥാനും. ലോക്ക്ഡൗണ്‍ നീട്ടുന്നതു സമ്പത്തിച്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നതിന് മുമ്പുതന്നെ ലോക്ക്ഡൗണ്‍ ഈ മാസം 31 വെരെ നീട്ടാന്‍ തീരുമാനമെടുത്തതും പഞ്ചാബും മഹാരാഷ്ട്രയുമാണ്. അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രാഹുലിന്റെ അഭിപ്രായങ്ങള്‍ എന്തുകൊണ്ട് നടപ്പിലാക്കുന്നില്ലായെന്നും രവിശങ്കര്‍ പ്രസാദ് ആരാഞ്ഞു.
വസ്തുതകള്‍ ഉള്‍ക്കൊള്ളാതെ വാസ്തവത്തെ മനപൂര്‍വം വളച്ചൊടിച്ചുകൊണ്ടുള്ള പ്രചരണമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ഇത് കൊറോണക്കെതിരായ ഭാരതത്തിന്റെ ഒത്തൊരുമിച്ചുള്ള പോരാട്ടത്തിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണിന്റെ നാലുഘട്ടങ്ങളും സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് രാഹുല്‍ പരാമര്‍ശം നടത്തിയിരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കുന്നതിനെതിരെയും രംഗത്തു വന്നിരുന്നു. കേന്ദ്രത്തിനെ വിമര്‍ശിക്കുക എന്ന ഉദേശത്തോടുകൂടി അടിക്കടി രാഹുല്‍ ഗാന്ധി അഭിപ്രായം മാറ്റി പറയുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും വന്‍ പ്രതിഷേധം ഉണ്ടായതിന് പിന്നാലെയാണ് കേന്ദ്രമന്ത്രി തന്നെ വിമര്‍ശനവുമായി രംഗത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: